Sunday, November 24, 2024
GCCTop Stories

പ്രവാസി അന്നും ഇന്നും


മലയാളി തുടക്കത്തിൽ കടല്‍ കടന്ന കാലവും കോലവും ഇന്നത്തേതില്‍ നിന്ന് തികച്ചും വിഭിന്നമാണ്. പൂര്‍വ്വികര്‍ മാസങ്ങളെടുത്ത് ഉരുകളിലും ലോഞ്ചിലും കപ്പലിലും നടത്തിയ കുടിയേറ്റത്തിന്‍റെ പൊടി പിടിച്ച ഓര്‍മ്മകള്‍ ആധുനിക റൺവേകളിൽ മണിക്കൂറുകള്‍ക്കുള്ളില്‍ പറന്നിറങ്ങുന്നവര്‍ക്ക് കേട്ടു കേൾവി മാത്രമാണ്. പട്ടിണിയും ദൈന്യതയും മുളപ്പിക്കുന്ന ആഗ്രഹ നാമ്പുകളെ നട്ടു നനച്ച് വടവൃക്ഷമാക്കിയത് ഗള്‍ഫ് നമ്മുടെ അവിഭാജ്യഘടകങ്ങളായതില്‍ പിന്നെയാണ്. കുടിലുകളില്‍ നിന്ന് ഓടുപൊളിച്ച് ടെറസിന്‍ മുകളില്‍ കയറിയ നമ്മുടെേ മനിപറച്ചിലുകളില്‍ ഗള്‍ഫുകാരുടെ അധ്വാന ഗന്ധം അലിഞ്ഞ് ചേർന്നിട്ടുണ്ട്.

80 കളുടെ അവസാനത്തിൽ കേരളം,വിശിഷ്യാ മലബാര്‍ പുതിയ മാറ്റങ്ങളെ സ്വീകരിച്ച് തുടങ്ങിയത് മുതല്‍ ഒരു വീട്ടിലൊരു ഗള്‍ഫുകാരന്‍ എന്ന കാഴ്ച പ്രകടമായി. തുടക്കം അത്യുത്സാഹത്തിന്‍റെതായിരുന്നുവെങ്കിലും അതിന്‍റെ ഒടുക്കങ്ങള്‍ മണക്കുന്ന ഇന്ന് കാര്യങ്ങള്‍ മാറി മറിഞ്ഞിട്ടുണ്ട്. പള്ളി, മദ്റസ, സാധുവിവാഹം, റിലീഫ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സകല കാര്യങ്ങളിലും പ്രവാസി ഒരഭിവാജ്യ ഘടകമായി. സൈക്കിള്‍ യാത്ര വലിയ ഇമേജായി കണ്ടിരുന്നവര്‍ ക്രേമണ 100 സി.സി. ബൈക്കുകളിലേക്ക് മാറിയതും സ്ത്രീകളുടെ പര്‍ദ്ദ ധരണ ഏറെ ജനകീയമായതും അക്കാലയളവില്‍ തന്നെയാണു. സ്വന്തമായി കൂലിവേല ചെയ്തിരുന്ന ഓരു കാലത്തില്‍ നിന്ന് സ്വന്തം മൂലധനം ഇറക്കിയുള്ള പരീക്ഷണം ആരംഭിക്കുന്നതും ആ ഘട്ടങ്ങളിലാണ്.

90 കളുടെ അവസാനം പ്രവാസിപ്പണം നാട്ടില്‍ രണ്ടു തരത്തിലുള്ള പ്രവണതകള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. ഒന്നമേത്തത് കണ്‍സ്യൂമറിസവും മേറ്റത് നാടിനെ മെറ്റാരു ഗള്‍ഫാക്കാനുള്ള കിണഞ്ഞ ശ്രമങ്ങളുമാണ്. ആദ്യേത്തത് ലക്കും ലഗാനുമില്ലാത്ത ജീവിതെച്ചലവുകെളയും രണ്ടാമേത്തത് പുത്തന്‍ എടുപ്പുമാതൃകകെളയും അറബി വത്കരണത്തേയുമാണ് പ്രതിനിധാനം ചെയ്തത്. നാട്ടിലെെ കട്ടിടങ്ങള്‍, പത്രങ്ങൾ, സംഘടനകള്‍ തുടങ്ങിയവയുടെ എഴുന്നുനില്‍പ്പ് ഗള്‍ഫ് പണത്തിന്‍റെ കരുത്തിലായിരുന്നു. ചാനലുകളും ആശുപ്രതികളും പാര്‍ട്ടികളും വിഹിതങ്ങളായും സംഭാവനകളായും പ്രവാസിപ്പണത്തിന്‍റെ രുചിയറിഞ്ഞ് കൊണ്ടേയിരുന്നു. സംഘടനകളുടെെ പരുപ്പവും പിളര്‍പ്പുകളും പില്‍കാലത്തെ കൈ നീട്ടങ്ങള്‍ക്ക് കയ്യും കണക്കുമില്ലാതെ വാരിക്കോരി നല്‍കാന്‍ പ്രവാസികളെ നിര്‍ബന്ധിതരാക്കി.

വീട്ടില്‍ കുശാലായ ഭക്ഷണം നല്‍കി ഖുബ്ബൂസിന്‍റെ ലളിത രുചിയില്‍ സ്വയം തൃപ്തനാവുന്ന പ്രവാസിയുടെ മനസ്സ് അഭിനന്ദിക്കേണ്ടതു തെന്നയാണ്. താന്‍പണിത മണിമാളികയില്‍ തുച്ഛം ദിവസങ്ങള്‍ കഴിഞ്ഞ് ബാക്കി മുഴുവനും ബെഡ് സ്പേസുകളുടെ ഇടുങ്ങിയേ ലാകത്ത് കഴിയുന്നതിന്‍റെ വിധി സ്വീകാര്യത എത്ര വിചിത്രമാണ്! എന്നിട്ടും അടിക്കടിയുള്ള വിഷമതകള്‍ ആ മനസ്സുകളെ അധികമൊന്നും ചഞ്ചലമാക്കുന്നില്ലെന്നത് എടുത്തു പറേയണ്ടതു തെന്നയാണ്.

ഗൃഹാതുര സ്മരണകളിരമ്പുന്നതാണ് പഴയകാലത്തെ പ്രവാസം. ഉറ്റവരെ പിരിഞ്ഞെ നൊംബരങ്ങൾ കുത്തിക്കുറിച്ച വികാരാക്ഷരങ്ങള്‍ എയർ മെയിലിലൊട്ടിച്ച്; ദിവസങ്ങൾക്ക് ശേഷം പൊട്ടിച്ച് വായിക്കുമ്പോഴും അപ്പോള്‍ എഴുതിയത് പോലെ ചൂടോടെ അത് വായിച്ച് നിര്‍വൃതിയടയും. സന്ദേശക്കൈമാറ്റങ്ങളുടെ കമ്പിയടി, ലാൻ്റ് ഫോണ്‍, സ്കൈപ്പ്, വാട്സ് ആപ്പ്, ഐ എം ഒ, ആരോഹണങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ ഇങ്ങേ തലയിലിരുന്ന് ചിന്തിക്കുമ്പോള്‍ കൗതുകവും അവിശ്വാസനീയതയും ജനിപ്പിക്കുന്നു. പഴയ കാലെത്ത അപേക്ഷിച്ച് ഇന്ന് വിരഹവും നീറുന്ന ഏകാന്തതയും വളെര കുറഞ്ഞു വന്നിരിക്കുന്നു. ബന്ധുക്കളും നാട്ടുകാരു മടങ്ങുന്ന സുഹൃദ് വലയം വിസ്തൃതമാണിപ്പോള്‍. എല്ലാ തലങ്ങളിലും പ്രവാസിക്കൂട്ടയ്മകളും സജീവമായി. മണലാരണ്യം, കത്തുന്ന ചൂട് തുടങ്ങിയ പ്രവാസിയോടൊട്ടിയ പ്രേയാഗങ്ങള്‍ ഏറെക്കുറെ എയര്‍ കണ്ടീഷനില്‍ തണുത്ത് നോർമലായി. ഉറ്റവരെ മാറി നില്‍ക്കുന്നു എന്നെതാഴിച്ചാല്‍ ഏറെക്കുറെ എല്ലാവര്‍ക്കും ഒരു പരിധിയോളം സുഖവാസമുണ്ട്. വാട്സ് ആപ്പ് ഇത്ര ജനകീയമായതും സാംസ്കാരിക സംഘടനകളും ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളും പൂര്‍വ്വാധികം സജീവമായതും പ്രവാസിയുടെ സേന്താഷങ്ങള്‍ക്ക് കരുത്ത് പകരുന്ന ഘടകങ്ങളാണ്.

80 കളുടെ മധ്യത്തില്‍ മീശവരച്ച്, വയസ്സ് കൂട്ടിയെഴുതി പാസ്പോർട്ടെടുത്ത് ഗള്‍ഫിലേക്കുേ ചേക്കറിയിരുന്നവര്‍ നിരവധിയായിരുന്നു. നിയമത്തിലുള്ള അവഗാഹമില്ലായ്മയും നിസ്സഹായതയും അന്ന് പലരെയും പിടിക്കപ്പെടാൻ ഇടയാക്കിയിരുന്നു.

മതിയായ രേഖകളില്ലാതെ ജയില്‍ വാസം അനുഭവിക്കേണ്ടിവന്ന പ്രവാസികെളക്കുറിച്ച് സുബൈദ നിലേശ്വരം (അബൂബക്കര്‍) ‘യു എ ഇ ജയില്‍ കുറിപ്പുകള്‍’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നത് കാണാം. കാല്രകേമണ നിയമ ലംഘനങ്ങള്‍ കുറയുകയും അവബോധങ്ങൾ വര്‍ധിക്കുകയും ചെയ്തു. ആ രംഗത്ത് സഹായ സംഘങ്ങള്‍ സജീവമായത് വളെര ആശ്വാസകരമായി. ആദ്യകാല ദേശാടനങ്ങളുടെ എരിവും കയ്പ്പും സമൂലമായി മാറുന്നുവെന്ന് വിവിധകാല ഗണനകളില്‍ സംഭവിച്ച പരിണാമങ്ങള്‍ അടിവരയിടുന്നു. എസ്.എ ജമീലിന്‍റെ കത്തുപാട്ടില്‍ നിന്ന് തൊട്ടാൽ മുഖം കണ്ട് സംസാരിക്കാവുന്ന വീഡിയോകോള്‍ യുഗത്തിലേക്കുള്ള ചുവടുവെപ്പ് അതിലെ മികച്ച ഒരു ഭാഗമാണ്. നാട്ടില്‍ നിന്ന് പ്രിയപ്പെട്ടവർ പൊതിഞ്ഞ് കൊടുത്തയച്ചിരുന്ന അച്ചാറും ചിപ്സും തോര്‍ത്ത് മുണ്ടും ഹവായ് ചരുപ്പും കള്ളിമുണ്ടും ഇന്ന് ഗള്‍ഫില്‍ യേഥഷ്ടം സുലഭമായി. കാലം മാറുന്നതിനൊത്ത് ചിലമാറ്റങ്ങള്‍ വരുന്നത് പ്രവാസത്തിന്‍റെ കഠിന സാഹസങ്ങള്‍ കുറച്ചുവെന്ന് ചുരുക്കം.

വേണം പ്രശ്നങ്ങള്‍ക്ക് പ്രതിവിധി:

പരിഹാരമാവാത്ത പ്രതിസന്ധികള്‍ പ്രവാസികളെ വിടാതെ പിന്തുടരുന്നത് ഏറ്റവും വലിയ ഗൗരവ സത്യമാണ്. ഒരു നാട്ടില്‍ നിന്ന് മറ്റൊരു നാട്ടിലേക്ക് പറിച്ചു നടപ്പെടുന്നതിൻ്റെ സ്വാഭാവികതകളുടെ ന്യായങ്ങള്‍ക്കുമപ്പുറമാണ് പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍. എംബസികളും ഡിപ്പാര്‍ട്ട്മെന്‍റുകളും നോർക്കയും തുടങ്ങിയ സംവിധാനങ്ങള്‍ എമ്പാടുമുണ്ടായിട്ടും ചില കാതലായ പ്രയാസങ്ങള്‍ അങ്ങനെത്തന്നെ തുടരുന്നു. തൊഴിലിടങ്ങളിലെ പീഢനങ്ങളും കൊടും ത്യാഗങ്ങളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ തുടര്‍ക്കഥകളാവുന്നു. വിസത്തട്ടിപ്പും വഞ്ചനയും പിടിച്ചുപറിയും ഒരു ഭാഗത്ത് അരക്ഷിതാവസ്ഥ തീര്‍ക്കുമ്പോള്‍ ഭരണകൂടങ്ങള്‍െ കൊണ്ട് വരുന്ന പുതിയ നിയമങ്ങള്‍ മെറ്റാരു പുകച്ച് പുറത്ത് ചാടിക്കലായി മാറുന്നു.

താങ്ങാനാവാത്ത തുകകൾ നൽകേണ്ട തൊഴില്‍ നിയമങ്ങൾ ഏതൊരു ശരാശരി പ്രവാസിക്കും കീറാമുട്ടി തന്നെയാണു. വോട്ടവകാശത്തിന്‍റെയും വിമാന ടിക്കറ്റ് വര്‍ധനവിന്‍റെയും പേരു പറഞ്ഞ് ഒരു പാട് ശബ്ദങ്ങള്‍ മുഴങ്ങുന്നുവെങ്കിലും കാര്യമായ പുരോഗതികള്‍ അത്തരം കാര്യങ്ങളില്‍ ഉണ്ടാവുന്നുണ്ടോ എന്നത് നിരാശ ജനിപ്പിക്കുന്നു. നിക്ഷേപ മേളകളുടെ നിറം പിടിപ്പിച്ച വാഗ്ദാനങ്ങളുടെ ചൂണ്ടയില്‍ കുരുങ്ങി വഴിയാധാരമാവുന്നവരുടെ വാര്‍ത്തകള്‍ പുറത്തു വരുന്നില്ല.

കഴിഞ്ഞ നാലുവര്‍ഷങ്ങളിലായി ഗള്‍ഫ് രാജ്യങ്ങളില്‍ 28,523 ഇന്ത്യക്കാരാണു മരിച്ചത്. എവിടെ വെച്ച് മരിച്ചാലും പ്രവാസ ജീവിതത്തില്‍ മരിക്കരുതേ എന്ന് തേടുന്നവരാണ് എല്ലാ ഗള്‍ഫുകാരും. മരണാനന്തര നടപടികളൂം മൃതേദഹം നാട്ടിലെത്തിക്കലും ഇതു വരെയും പൂർണ്ണമായും പരിഹരിക്കാനാവാത്ത നൂലാമാലകളുടെ ഉദാഹരണങ്ങളാണ്.

നാട്ടിലെ വിലക്കയറ്റവും തൊഴില്‍ രാഹിത്യവും ഗള്‍ഫിന്‍റെ വറുതിയും പ്രവാസിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് പുതിയ പഠനങ്ങള്‍െ തളിയിക്കുന്നു. ഇതര സംസ്ഥാനെ താഴിലാളികളുടെ അതിപ്രസരം നാട്ടില്‍ വരുന്ന എക്സ് ഗള്‍ഫുകാര്‍ക്ക് പ്രതിസന്ധി തീര്‍ക്കുന്നു. കേരളത്തിലെ മറുനാടൻ തൊഴിലാളികളുടെ എണ്ണം 25 ലക്ഷം കവിയും. പ്രതിവര്‍ഷം 70000 രൂപ ഒാരോ അന്യ സംസ്ഥാന തൊഴിലാളിയും നാട്ടിലേക്കയക്കുന്നു.

ഗള്‍ഫുകാരെന്‍റ പുനരധിവാസത്തിന് മങ്ങലേല്‍പ്പിക്കുന്ന വേറെയും പ്രശ്നങ്ങളുണ്ട്. നാട്ടിലെ ഏതൊരുെ ചെറിയ ആവശ്യങ്ങള്‍ക്കും ചെലവാക്കുന്ന തുകകളുടെ വലത്തെ അറ്റത്തെ പൂജ്യങ്ങള്‍ ക്രമാതീതമായി കൂടുന്നത് വല്ലാത്ത തലേവദനയാണ്. അലക്സാണ്ടര്‍ ച്രകവര്‍ത്തിയുടെ ഒരുകഥയില്‍ പറഞ്ഞതുപോലെ തങ്ങളുടെ അന്ത്യയാത്രയില്‍ ഇരുകൈയും പുറത്തിടണം. ഒന്നും നേടാതെയാണ് തിരികെ വരുന്നെതന്ന് നാട് പിടിക്കുന്ന ഒാരോ പ്രവാസിയും പറയാതെ പറയുന്നു. നാട്ടിലെ വരുമാനത്തിന്‍റെ നാലിലൊന്നു പോലും വരുമാനമില്ലാത്ത പല പ്രവാസികളുടെയും റേഷൻ കാര്‍ഡില്‍ നിന്ന് ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുന്ന സര്‍ക്കാരിന്‍റെ ക്രൂരതകള്‍ വളരെ ഖേദകരമാണ്. മതിയായ പുനരധിവാസവും അവശ്യമായ കൗണ്‍സിലിംഗുകളും എല്ലാപ്രവാസികള്‍ക്കും സൗജന്യമായി ഉറപ്പ് വരുത്തുന്ന സംവിധാനങ്ങള്‍ അതിവേഗം നിലവില്‍ വേരണ്ടത് അനിവാര്യമാണ്.

By: യു എ റഷീദ് പാലത്തറഗൈറ്റ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്