സൗദിയിലെ എക്സ്പ്രസ് വേകളിൽ ടോൾ ഈടാക്കാൻ പദ്ധതിയില്ല
റിയാദ്: സൗദിയിലെ ചില പ്രധാന റോഡുകളിൽ ടോൾ ഈടാക്കാൻ പദ്ധതിയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയും വീഡിയോ ക്ളിപ്പും സൗദി ട്രാൻസ്പോർട്ട് അധികൃതർ നിഷേധിച്ചു.
മക്ക-ജിദ്ദ റോഡിലെ ചില ദൃശ്യങ്ങൾ കാണിച്ച് കൊണ്ട് അടുത്ത് തന്നെ ടോൾ സംവിധാനം ഈടാക്കാൻ പദ്ധതിയുണ്ടെന്ന തരത്തിലായിരുന്നു ക്ളിപ്പ് പ്രചരിച്ചിരുന്നത്.
മക്ക ജിദ്ദ റോഡ് വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഉണ്ടാകുന്ന തിരക്ക് കുറക്കുന്നതിനുള്ള സംവിധാനമാണു റോഡ് ടോൾ ബൂത്ത് എന്ന രീതിയിൽ പ്രചരിക്കുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കിയത്.
സൗദി അറേബ്യയിൽ റോഡ് ടോൾ ഈടാക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് മുൻ സൗദി ഗതാഗത മന്ത്രി അധികാരത്തിലിരിക്കുംബോൾ തന്നെ വ്യക്തമാക്കിയിരുന്നു.
അതോടൊപ്പം റിയാദിലെ ഒരു പാലം ഉപയോഗിക്കുന്നതിനും ടോൾ സംവിധാനം വരുന്നുവെന്ന വാർത്തയും അധികൃതർ നിഷേധിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa