സൗദിയിലെ ഹൈവേകളിലെ ചില പെട്രോൾ പമ്പുകളിൽ എണ്ണ വില അധികമാകാൻ കാരണമെന്ത്
ജിദ്ദ: സൗദിയിലെ ഹൈവേകളിലെ ചില പെട്രോൾ പമ്പുകളിലെ എണ്ണ വില നഗരങ്ങളിലെ പമ്പുകളിലുള്ളതിനേക്കാൾ അധികമാകാൻ കാരണമെന്തെന്ന് സൗദി വാണിജ്യ മന്ത്രാലയം വിശദീകരിച്ചു.
സൗദി ആരാംകോയുടെ എറ്റവും അടുത്ത ഫില്ലിംഗ് സ്റ്റേഷനിൽ നിന്ന് 50 കിലോമീറ്ററോ അതിലധികമോ ദൂരമുള്ള പെട്രോൾ പമ്പുകൾക്ക് എണ്ണ വിലയിൽ ട്രാൻസ്പോർട്ടേഷൻ ചാർജ്ജ് കൂടി ഉൾപ്പെടുത്താൻ സിസ്റ്റം അനുവദിക്കുന്നുണ്ടെന്നാണു മന്ത്രാലയം അറിയിച്ചത്.
ഹൈവേകളിലെ ചില പെട്രോൾ സ്റ്റേഷനുകളിൽ നഗരങ്ങളിലെ പമ്പുകളിലെ വിലയേക്കാൾ 5 ഹലാല അധികം ഈടാക്കാറുണ്ട്.
ആഗസ്ത് 10 വരെയുള്ള പുതുക്കിയ എണ്ണ വില ജൂലൈ 10 നു സൗദി ആരാംകോ പ്രഖ്യാപിച്ചിരുന്നു. 91 പെട്രോളിനും 95 പെട്രോളിനും വില കൂടിയിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിലേക്കുള്ള സൗദി ആരാംകോയുടെ എണ്ണ കയറ്റുമതി വിലക്കനുസൃതമായി എല്ലാ മാസവും 10 ആം തീയതിയാണു സൗദിയിലെ എണ്ണ വില പുന:നിശ്ചയിക്കാറുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa