ഇത് മലയാളികൾക്ക് അഭിമാന നിമിഷം; എം എ യൂസുഫലിക്ക് മക്ക ഗവർണ്ണറുടെ ആദരവ്
ജിദ്ദ: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലിക്ക് മക്ക പ്രവിശ്യാ ഗവർണ്ണറും സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ പ്രധാന ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ്റെ ആദരവ്.
കൊറോണ പ്രതിസന്ധി മൂലം പ്രയാസത്തിലായ മക്കയിലെ ചെറുകിട വ്യാപാരികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സഹായമെത്തിക്കുന്നതിനായി മക്ക ഗവർണ്ണറേറ്റ് നടപ്പാക്കിയ ബിർറൻ ബി മക്ക എന്ന പദ്ധതിയിൽ ഭാഗമായതിനാണു ആദരവ്.
പദ്ധതിയിലേക്ക് 10 ലക്ഷം സൗദി റിയാലാണു എം എ യൂസുഫലി സംഭാവനയായി നൽകിയിട്ടുള്ളത്. യൂസുഫലിക്ക് വേണ്ടി ലുലു ജിദ്ദ റീജണൽ ഡയറക്ടർ റഫീഖ് യാരത്തിങ്കൽ ഖാലിദ് അൽ ഫൈസൽ രാജകുമാരനിൽ നിന്ന് ഉപഹാരം സ്വീകരിച്ചു.
യൂസുഫലിയുടെ പ്രതിനിധി ഖാലിദ് അൽ ഫൈസൽ രാജകുമാരനിൽ നിന്ന് ഉപഹാരം സ്വീകരിക്കുന്ന ചിത്രം മക്ക ഗവർണ്ണറേറ്റിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നേരത്തെ സൗദി അറേബ്യ പ്രഖ്യാപിച്ച പ്രിവിലേജ് ഇഖാമ യൂസുഫലി സ്വന്തമാക്കിയത് അറബ് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പ്രിവിലേജ് ഇഖാമ സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണു യൂസുഫലി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa