സൗദിയിൽ രോഗം ഭേദമായവരുടെ എണ്ണത്തിലെ വർദ്ധനവ് വലിയ പ്രതീക്ഷ നൽകുന്നത്; പ്ളാസ്മ ചികിത്സയിലൂടെയും രോഗമുക്തി
ജിദ്ദ: സൗദിയിൽ കൊറോണ ഭേദമായവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായത് വലിയ ആശ്വാസവും പ്രതീക്ഷയും നൽകുന്നു. 7718 പേർക്കാണു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രോഗമുക്തി ലഭിച്ചത്.
സൗദിയിൽ കൊറൊണ വ്യാപനം ഉണ്ടായ ശേഷം ഒരു ദിവസം രോഗമുക്തി ലഭിക്കുന്നവരിൽ ഏറ്റവും ഉയർന്ന കണക്കാണു ഇന്നത്തേത്. ഇതോടെ രാജ്യത്ത് ഇത് വരെ രോഗമുക്തി നേടിയ ആകെ രോഗികളുടെ എണ്ണം 1,77,560 ആയി ഉയർന്നിട്ടുണ്ട്. ആകെ രോഗികളിൽ 74.67 ശതമാനം പേരും ഇതിനകം രോഗമുക്തി നേടി.
പുതുതായി 2692 പേർക്ക് കൂടി വൈറസ് ബാധിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 2,37,803 ആയി. അതിൽ നിലവിൽ ആക്റ്റീവ് ആയിട്ടുള്ള രോഗികൾ 57,960 പേരാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 രോഗികൾ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെ 2283 പേർ കൊറോണ മൂലം മരിച്ചു. 2230 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
അതേ സമയം രാജ്യത്ത് ഇത് വരെയായി 132 രോഗികൾ പ്ളാസ്മ ചികിത്സയിലൂടെ രോഗമുക്തി നേടിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ രോഗമുക്തി നേടിയ ആളുടെ രക്തത്തിൽ ഉള്ള പ്ളാസ്മ വേർ തിരിച്ചു മറ്റൊരു രോഗിക്ക് നൽകുന്ന ചികിത്സാ രീതിയാണു പ്ളാസ്മ തെറാപ്പി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa