Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിൽ ഇൻഷൂറൻസില്ലാത്ത വാഹനങ്ങൾക്ക് പിഴ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തുന്ന സിസ്റ്റം പ്രവർത്തിക്കുന്നത് ഇങ്ങനെ

ജിദ്ദ: ഈ മാസം 22 മുതൽ സൗദിയിൽ ഇൻഷൂറൻസില്ലാത്ത വാഹനങ്ങൾക്ക് പിഴ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തുന്ന സംവിധാനം എങ്ങനെയാണു പ്രവർത്തിക്കുകയെന്നത് സൗദി ട്രാഫിക് സിസ്റ്റം സ്പെഷ്യലിസ്റ്റ് ഡോ:മുസാഅദ് വിവരിച്ചു.

ഇൻഷൂറൻസില്ലാത്തതിനുള്ള പിഴ ഈടാക്കുന്നത് മറ്റു നിയമ ലംഘനം ഏതെങ്കിലും ഉണ്ടാകുംബോൾ അതിൻ്റെ കൂടെയായിരിക്കുമെന്ന് അദ്ദേഹ വ്യക്തമാക്കി.

ഉദാഹരണത്തിനു ഒരു വാഹനത്തിനു അമിത വേഗതക്ക് പിഴ ലഭിക്കുകയാണെങ്കിൽ, ആ വാഹനത്തിനു ഇൻഷൂറൻസ് ഇല്ലെങ്കിൽ അതിൻ്റെ പിഴ കൂടി ഓട്ടോമാറ്റിക്കായി ചുമത്തും.

അതേ സമയം 10 ദിവസം കഴിഞ്ഞ് അതേ വാഹനത്തിനു മറ്റൊരു നിയമ ലംഘനത്തിനു കൂടി പിഴ ലഭിച്ചാൽ ആ സമയം ഇൻഷൂറൻസ് ഇല്ലാത്തതിനുള്ള പിഴ ചുമത്തില്ല എന്നും അദ്ദേഹം കുട്ടിച്ചേർത്തു.

ഈ മാസം 22 മുതൽ അഥവാ ദുൽ ഹിജ്ജ 1 മുതൽ ഇൻഷൂറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പിഴ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം നിലവിൽ വരുമെന്നും എല്ലാ വാഹനമുടമകളും ഇൻഷൂറൻസ് കാലാാവധി ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മുറൂർ നേരത്തെ അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്