ഇപ്പോഴും തുണയായി സൗദി അറേബ്യ; ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
റിയാദ്: സ്വദേശിവത്ക്കരണം മൂലം രാജ്യത്തെ വിദേശികളിൽ പലർക്കും തൊഴിൽ നഷ്ടപ്പെടുന്നതിനിടയിലും ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുണ്ടായിട്ടുള്ളതെന്ന് പ്രമുഖ സൗദി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം സൗദിയിൽ 1.21 മില്ല്യൻ ഗാർഹിക തൊഴിലാളികളുടെ വർദ്ധനവാണുണ്ടായിട്ടുള്ളതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
2018 ൽ സൗദിയിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം 2.39 മില്യൻ ആയിരുന്നെങ്കിൽ 2020 ആയപ്പോൾ ഗാർഹിക തൊഴിലാളികളുടെ എണ്ണം 3.60 മില്യൻ ആയി ഉയർന്നിട്ടുണ്ട്.
വേലക്കാർ, ക്ളീനിംഗ് ലേബർ, ഹോം ഗാർഡ്, റെസ്റ്റ് ഹൗസ് ഗാർഡ്, പാചകക്കാരൻ, സ്വകാര്യ ട്യൂഷൻ ടീച്ചർ, ആയമാർ, ഹോം നഴ്സ്, ഡ്രൈവർമാർ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഗാർഹിക തൊഴിലാളികളിൽ ഉൾപ്പെടും.
2018 ൽ ആറു ലക്ഷം വിസകളാണു ഇഷ്യു ചെയ്തതെങ്കിൽ 2019 ൽ ഇഷ്യു ചെയ്തത് 1.3 മില്ല്യൻ വിസകളായിരുന്നുവെന്നത് സൗദിയിൽ ഇപ്പോഴും ഗാർഹിക തൊഴിൽ മേഖലയിൽ ജോലി നോക്കുന്നവർക്ക് വലിയ അവസരമാണുള്ളതെന്ന് വ്യക്തമാക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa