Wednesday, November 27, 2024
Saudi ArabiaTop Stories

ഇത് ഈ വർഷത്തെ അവസാനത്തെ സന്ദർഭം; ബുധനാഴ്ച സൂര്യൻ കഅബക്ക് മുകളിൽ

ജിദ്ദ: സൂര്യൻ കഅബക്ക് മുകളിൽ വരുന്ന സന്ദർഭം ഒരിക്കൽ കൂടി സംഭവിക്കുന്നു. ജൂലൈ 15 ബുധനാഴ്ചയാണു സൂര്യൻ കഅബക്ക് നേരെ മുകളിൽ വരിക.

ബുധനാഴ്ച മക്ക സമയം 12:26 (ഇന്ത്യൻ സമയം 2:56) നായിരിക്കും സൂര്യൻ കഅബക്ക് നേരെ മുകളിൽ കാണപ്പെടുക. ഇത് ഈ വർഷത്തെ അവസാനത്തെ സന്ദർഭമാണ്.

ഈ സമയം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് വിശുദ്ധ കഅബയുടെ ദിശ യാതൊരു ഉപകരണവുമില്ലാതെ കൃത്യമായി മനസ്സിലാക്കാമെന്നതിനാൽ ഈ സമയം പ്രതീക്ഷിക്കുന്ന നിരവധി വിശ്വാസികളാണുള്ളത്.

സൂര്യൻ കഅബക്ക് നേരെ മുകളിൽ വരുന്നതിനാൽ ഈ സന്ദർഭത്തിൽ കഅബക്ക് നിഴൽ ഉണ്ടായിരിക്കുകയില്ല. ഈ സമയം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ഖിബ് ലയുടെ ദിശ എളുപത്തിൽ മനസ്സിലാക്കാൻ മാർഗമുണ്ട്.

മക്ക സമയം 12:26 (ഇന്ത്യൻ സമയം 2:56) നു ഒരു വളവില്ലാത്ത വടി സൂര്യപ്രകാശം നേരിട്ട് തട്ടുന്ന സ്ഥലത്ത് നേരെ കുത്തി നിർത്തുക. തുടർന്ന് അതിൻ്റെ നിഴൽ എവിടെയാണു പതിക്കുന്നതെന്ന് ശ്രദ്ധിക്കുക. ആ നിഴലിൻ്റെ നേരെ എതിർ ദിശയിലായിരിക്കും കഅബ സ്ഥിതി ചെയ്യുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്