സൗദിയിൽ നിന്നുള്ള ആശ്വാസ വാർത്ത തുടരുന്നു; 48 മണിക്കൂറിനുള്ളിൽ കൊറോണ ഭേദമായത് 13206 പേർക്ക്
ജിദ്ദ: കഴിഞ്ഞ ദിവസം രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വലിയ കുതിപ്പ് തന്നെ ഉണ്ടായതിൻ്റെ പിറകെ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ഇന്നത്തെ റിപ്പോർട്ടിലും അസുഖം ഭേദമയാവരുടെ എണ്ണത്തിൽ വൻ പുരോഗതി.
പുതുതായി 5488 പേർക്കാണു അസുഖം ഭേദമായത്. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 13206 പേർക്കാണു രോഗമുക്തി ലഭിച്ചത്. സൗദിയിൽ ഇത് വരെ അസുഖം ഭേദമായവരുടെ എണ്ണം 1,83,048 ആയി ഉയരുകയും ചെയ്തു. 76 ശതമാനമാണു രോഗമുക്തി നേടിയവരുടെ ശരാശാരി.
പുതുതായി 2671 പേർക്ക് കൂടി വൈറസ് ബാധിച്ചതോടെ ആകെ രോഗ ബാധിതർ 2,40,474 ആയി. ഇതിൽ 55,101 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. 2221 പേർ ഗുരുതരാവസ്ഥയിലുള്ളത്.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ആക്റ്റീവ് കേസുകളുടെ എണ്ണത്തിലും വലിയ കുറവാണുള്ളത്. 42 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സൗദിയിലെ ആകെ കൊറോണ മരണം 2325 ആയിട്ടുണ്ട്.
കൊറോണ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ മറ്റുള്ളവരിൽ നിന്നും സാമൂഹിക അകലം പാലിക്കണമെന്നും ഉടൻ തന്നെ തത്മൻ ക്ളിനിക്കുകളെ സമീപിക്കണമെന്നും ആരോഗ്യ മന്ത്രാലയം എല്ലാവരെയും വീണ്ടും ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa