ഇഖാമകൾ മൂന്ന് മാസത്തേക്ക് പുതുക്കുന്ന പദ്ധതിയിൽ സൗദിക്കകത്തുള്ള വിദേശികൾ ഉൾപ്പെടില്ല എന്ന വാർത്തയുടെ യാഥാർത്ഥ്യം
ജിദ്ദ: കൊറോണ പ്രതിസന്ധി മൂലമുണ്ടായ യാത്രാ വിലക്കുകളെ തുടർന്ന് കുടുങ്ങിയവരുടെ ഇഖാമ, വിസ, കാലാവധികൾ സൗജന്യമായി പുതുക്കി നൽകുന്ന പദ്ധതിയിൽ സൗദിക്കകത്തുള്ളവരുടെ ഇഖാമകൾ ഉൾപ്പെടില്ലേ എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളിൽ സൗദിക്കകത്തുള്ളവരുടെ ഇഖാമകൾ പുതുക്കില്ല എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നായിരുന്നു ആളുകൾക്ക് ഈ വിഷയത്തിൽ സംശയങ്ങൾ ഉടലെടുക്കാൻ കാരണം.
എന്നാൽ സൗദി ജവാസാത്ത് അധികൃതരോ ആഭ്യന്തര മന്ത്രാലയമോ ഇത് വരെ സൗദിക്കകത്തുള്ളവരുടെ ഇഖാമകൾ പുതുക്കില്ല എന്ന് ഔദ്യോഗികമായി പറഞ്ഞിട്ടില്ല എന്നതാണു ഇത് സംബന്ധിച്ച് അറിയേണ്ട പ്രധാന വസ്തുത.
അതേ സമയം യാത്രാ വിലക്ക് കാലത്ത് കാലാവധി അവസാനിച്ച സൗദിക്കകത്തുള്ളവരുടെയും ഇഖാമകൾ പുതുക്കുമെന്ന് ജവാസാത്ത് പറഞ്ഞിട്ടുമുണ്ട് താനും. ജൂലൈ 5 നു പ്രസിദ്ധീകരിച്ച സൗദി ജവാസാത്ത് അറിയിപ്പിൽ സൗദിക്കകത്തുള്ളവരുടെ കാലാവധി അവസാനിച്ച ഇഖാമകളും വിസിറ്റിംഗ് വിസകളും മൂന്ന് മാസത്തേക്ക് പുതുക്കുമെന്ന് പ്രത്യേകം പറഞ്ഞതായി കാണാം. അറിയിപ്പിൻ്റെ സ്ക്രീൻ ഷോട്ട് താഴെ കൊടുത്തിരിക്കുന്നു.
ജവാസാത്ത് അറിയിപ്പിൻ്റെ അവസാനത്തിൽ തീരുമാനങ്ങൾ സന്ദർഭങ്ങൾക്കനുസൃതമായി പുന:പരിശോധനകൾക്ക് വിധേയമാകുമെന്നും സൂചിപ്പിച്ചിട്ടണ്ട്. എന്നാൽ ഇത് വരെയായി സൗദിക്കകത്തുള്ളവരുടെ ഇഖാമകൾ പുതുക്കില്ല എന്ന ഒരു പ്രസ്താവനയും ജവാസാത്ത് പുറപ്പെടുവിച്ചിട്ടില്ല. ചിലപ്പോൾ പുതുക്കാനുള്ള തീരുമാനം മാറ്റിയേക്കാം, അല്ലെങ്കി പുതുക്കി നൽകിയേക്കാം. ഏതായാലും നിലവിലുള്ള ഔദ്യോഗിക പ്രഖ്യാപനം ഇഖാമകൾ പുതുക്കും എന്നത് തന്നെയാണെന്നതിനാൽ ആ തീരുമാനം മാറ്റിയതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ഇഖാമകൾ പുതുക്കില്ല എന്ന തരത്തിലുള്ള വാർത്തകൾ ആരും ഷെയർ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa