13,000 റിയാൽ ശമ്പളമുള്ള സർക്കാർ ജോലി വേണ്ടെന്ന് വെച്ചു; ഇച്ഛാശക്തി കൊണ്ട് സ്വന്തമായി കാർ വർക്ക് ഷോപ്പ് തുടങ്ങി സൗദി പൗരൻ
ജിദ്ദ: സർക്കാർ ജോലി കയ്യിൽ കിട്ടിയിട്ടും അത് വേണ്ടെന്ന് വെച്ച് തൻ്റെ ഇച്ഛാശക്തി കൊണ്ട്സ്വന്തമായി കാർ മെയിൻ്റൻസ് വർക്ക് ഷോപ്പ് തുടങ്ങിയ സൗദി പൗരൻ ശ്രദ്ധേയനാകുന്നു.
പ്രതിമാസം 13,000 റിയാൽ ശമ്പളമുള്ള സർക്കാർ ജോലി ഉപേക്ഷിച്ചാണു യൂസുഫ് അൽ ജഹ്ദലി എന്ന സൗദി പൗരൻ ജിദ്ദയിൽ കാർ മെയിൻ്റൻസ് വർക്ക് ഷോപ്പ് തുടങ്ങിയത്.
തുടർച്ചയായി 6 വർഷം ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത അനുഭവമുമായാണു സ്വന്തമായിത്തന്നെ ഒരു സ്ഥാപനം യൂസുഫ് അൽ ജഹ്ദലി ആരംഭിച്ചത്. യൂസുഫിൻ്റെ സഹോദരനും കൂടെയുണ്ട്.
ഒരു ജോലിയും പ്രതീക്ഷിച്ചിരിക്കുന്ന നിരവധി യുവാക്കൾക്ക് യൂസുഫ് മാതൃകയാകുകയാണ്. ജോലി പ്രതീക്ഷിച്ചിരിക്കാതെ നമ്മിലുള്ള കഴിവുകൾ വികസിപ്പിച്ച് അത് വഴി നമ്മുടെ ലക്ഷ്യം പൂർത്തീകരിക്കുകയാണു വേണ്ടത് എന്നാണു യൂസുഫിനു യുവാക്കളോട് പറയാനുള്ളത്.
മികച്ച സേവനം കൊണ്ട് പ്രസിദ്ധമായ ജിദ്ദ ഹയ്യു റഹീലിലിൽ ആരംഭിച്ച യൂസുഫിൻ്റെ കാർ മെയിൻ്റനസ് സ്ഥാപനത്തിൽ നല്ല തിരക്കാണു അനുഭവപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa