പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും ദിനങ്ങൾ; സൗദിയിൽ രോഗമുക്തരുടെ എണ്ണം വർദ്ധിക്കുന്നു
ജിദ്ദ: കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയെന്നോണം ഇന്നും സൗദിയിലെ കൊറോണ റിപ്പോർട്ട് വലിയ പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 4574 പേർ കൂടി രോഗമുക്തരായതോടെ 72 മണിക്കൂറിനുള്ളിൽ മാത്രം അസുഖം ഭേദമായവരുടെ എണ്ണം 17,780 ആയി ഉയർന്നിരിക്കുകയാണ്.
പുതുതായി 2764 പേർക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2,43,238 ആയിട്ടുണ്ട്. ഇതിൽ 1,87,662 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. 77.14 ശതമാനമാണ് രോഗമുക്തരുടെ ശരാശരി.
നിലവിൽ 53,246 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 2206 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. ഗുരുതരാവസ്ഥയിലാകുന്നവരുടെ ശരാശരിയിലും കുറവ് വന്നിട്ടുണ്ട് എന്നത് ആശ്വാസമേകുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45 മരണം കൂടി രേഖപ്പെടുത്തിയതോടെ സൗദിയിലെ ആകെ കൊറോണ മരണം 2370 ആയിട്ടുണ്ട്.
ആഗോള തലത്തിൽ കൊറോണ ബാധിച്ച് മരിക്കുന്ന എണ്ണത്തിൻ്റെ ശരാശരി 4.2 ശതമാനമാണെങ്കിൽ സൗദിയിലെ കൊറോണ മരണ ശരാശരി 0.97 ശതമാനം മാത്രമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa