വെറും രണ്ട് മിനുട്ട് കൊണ്ട് കൊറോണ പരിശോധന പൂർത്തിയാക്കുന്നു; ജിദ്ദയിലെ രണ്ട് തഅകുദ് കേന്ദ്രങ്ങളിലായി 67,000 ത്തിലധികം ടെസ്റ്റുകൾ നടത്തി
ജിദ്ദ: വാഹനങ്ങളിൽ എത്തി കൊറോണ പരിശോധന നടത്തുന്നതിനുള്ള ജിദ്ദയിലെ രണ്ട് തഅകുദ് കേന്ദ്രങ്ങളിൽ ഒരാളുടെ പരിശോധനക്കെടുക്കുന്നത് വെറും രണ്ട് മിനുട്ട് മാത്രം.
പ്രതിദിനം ശരാശരി 3500 പേർക്ക് രണ്ട് തഅകുദ് കേന്ദ്രങ്ങളിലായി കൊറോണ പരിശോധന പൂർത്തിയാക്കാൻ സാധിക്കുന്നുണ്ട്. ഇത് വരെയായി 67,000 ത്തിലധികം സ്വാബ് ടെസ്റ്റുകൾ പൂർത്തിയായി.
ജിദ്ദയിൽ രണ്ട് തഅകുദ് കേന്ദ്രങ്ങളാണുളത്. ഒന്ന് നോർത്ത് കോർണീഷിലും മറ്റൊന്ന് കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിലുമാണ്.
മുൻ കൂട്ടി അനുവദിച്ച സമയത്ത് വാഹനങ്ങളിൽ തഅകുദ് കേന്ദ്രങ്ങളിൽ എത്തി സ്വാബ് ടെസ്റ്റിനു വിധേയരാകുകയാണു വേണ്ടത്. ഇതിനു ‘സ്വിഹതീ’ ആപ് ഉപയോഗിച്ച് അപ്പോയിൻ്റ്മെൻ്റ് നേടണം.
ടെസ്റ്റ് നടത്തിയതിനു ശേഷം റിസൽറ്റ് വ്യക്തികളെ മെസ്സേജ് ആയോ ആപ് വഴിയോ അറിയിക്കും. തത്മൻ ക്ളിനിക്കുകളിൽ രോഗ ലക്ഷണങ്ങൾ ഉള്ളവരെ മാത്രമാണു സ്വീകരിക്കുന്നതെങ്കിൽ തഅകുദ് കേന്ദ്രങ്ങളിൽ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്കും വൈറസ് ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa