Tuesday, May 6, 2025
Saudi ArabiaTop Stories

മരുഭൂമിയിൽ കുടുങ്ങിയ കാറിൻ്റെ എസി ഓൺ ചെയ്ത് ഉറങ്ങിയ യുവാവ് മരിച്ചു

നജ്രാൻ പ്രവിശ്യയിലെ ശറൂറയിൽ കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

കഴിഞ്ഞ ദിവസം 27 വയസ്സുകാരനായ യമൻ പൗരനെ കാണാനില്ലെന്ന് പറഞ്ഞ് അധികൃതർക്ക് പരാതി ലഭിച്ചിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണു യുവാവിനെ ഹൈ ലക്സ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാർ മണലിൽ കുടുങ്ങിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്.

കാറിൻ്റെ എ സി തുടർച്ചയായി കൂടുതൽ സമയം പ്രവർത്തിപ്പിച്ച് ഉറങ്ങിയതാണു മരണ കാരണമെന്നാണു പ്രാഥമിക നിഗമനം.

മരണപ്പെട്ട യുവാവിനെ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞതിനെത്തുടർന്ന് അന്വേഷണം നിർത്തി വെക്കുന്നതായി റെസ്ക്യൂ വിഭാഗം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്