ജിദ്ദയിൽ കൊറോണ ബാധിച്ച ജോലിക്കാരുമായി പ്രവർത്തിച്ച പ്രമുഖ ഹൈപർ മാർക്കറ്റ് അടപ്പിച്ചു
ജിദ്ദ: കൊറോണ ബാധിച്ച ജോലിക്കാരുമായി പ്രവർത്തിച്ച ജിദ്ദയിലെ ഒരു പ്രമുഖ ഹൈപർ മാർക്കറ്റ് ജിദ്ദ മുനിസിപ്പാലിറ്റി ആധികൃതർ അടപ്പിച്ചു.

ഹയ്യു സ്വഫാ-ശാറ തഹ് ലിയയിലെ ഒരു ഹൈപർ മാർക്കറ്റാണു ജിദ്ദ മുനിസിപാലിറ്റി അടപ്പിച്ചത്. ജോലിക്കർക്കിടയിൽ കൊറോണ ബാധിതർ ഉള്ളതായി അറിയുന്ന ഒരു സൗദി പൗരൻ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.
സൗദി പൗരൻ്റെ പരാതി ഹയ്യുസ്വഫായിലെ ബലദിയ ഉദ്യോഗസ്ഥർ പരിശോധിക്കുകയും പരാതി ശരിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് അധികൃതർ ഹൈപർ മാർക്കറ്റ് അടപ്പിച്ചു.
ജീവനക്കാരിൽ വൈറസ് ബാധിതർ ഇല്ലെന്ന് ഉറപ്പ് വരുത്താത്ത സ്ഥാപനത്തിനെതിരെ കൊറോണ പ്രതിരോധ മുൻ കരുതൽ നടപടികൾ സ്വീകരിക്കാത്തതിനു നിയമ നടപടികൾ സ്വീകരിക്കും.

ഇത്തരത്തിൽ ഏതെങ്കിലും രീതിയിലുള്ള നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 940 എന്ന നംബറിൽ വിളിച്ച് വിവരം അറിയിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും അധികൃതർ ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa