സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (തിങ്കൾ) കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
നജ്രാൻ, ജിസാൻ, അസീർ, അൽ ബാഹ, മക്ക എന്നീ പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിലും തീര ദേശങ്ങളിലും കാറ്റും മഴയും അനുഭവപ്പെടും.
ഹായിൽ, ഖസീം, റിയാദ്, മദീന, മക്ക എന്നിവിടങ്ങളിൽ പൊടിക്കാറ്റ് കാരണം ദൂരക്കാഴ്ചക്ക് തടസ്സം നേരിട്ടേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ദമാം, അൽ അഹ്സ, ഹഫർ അൽ ബാതിൻ എന്നിവിടങ്ങളിൽ ചൂട് 47 ഡിഗ്രി വരെ അനുഭവപ്പെടും. അതേ സമയം അബ്ഹയിൽ 19 ഡിഗ്രിയായിരിക്കും താപ നില.
കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്ന സമയത്ത് ആളുകൾ ജാഗ്രത പാലിക്കണമെന്നും പ്രത്യേകിച്ച് വെള്ളമൊലിക്കുന്ന താഴ്വരകളിലും ഇലക്ട്രിക് പോസ്റ്റുകളും മറ്റുമുള്ള ഏരിയകളിലും പോകരുതെന്നും പൊടിക്കാറ്റുണ്ടാകുന്ന സന്ദർഭത്തിൽ വാഹനങ്ങൾ ഓടിക്കുന്നവർ സൂക്ഷിക്കണമെന്നും സിവിൽ ഡിഫൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa