സന്തോഷ വാർത്ത; ഉംറ സീസൺ തുടങ്ങുന്നതിനുള്ള പദ്ധതി ആലോചിക്കുന്നു
മക്ക: ഈ വർഷത്തെ ഹജ്ജ് വളരെ വിജയകരമായി പൂർത്തിയായതിനെത്തുടർന്ന് ഉംറ സീസൺ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആലോചിക്കുന്നു.
ഈ വർഷത്തെ അസാധാരണ ഹജ്ജിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് കൊണ്ട് അടുത്ത ഉംറ സീസണിനായുള്ള ഒരുക്കങ്ങളെക്കുറിച്ച് മന്ത്രാലയം പദ്ധതികൾ തയ്യാറാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ: ഹുസൈൻ ശരീഫ് പറഞ്ഞു.
ഒരാൾക്ക് പോലും കോവിഡ് ബാധ സ്ഥിരീകരിക്കാതെ വളരെ വിജയകരമായിട്ടായിരുന്നു ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയായത്.
ഹജ്ജ് കർമ്മങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിനായി സൗദി സർക്കാരിൻ്റെ വിവിധ ഏജൻസികൾ സ്തുത്യർഹമായ പങ്കാണു വഹിച്ചത്.
ഹജ്ജ് തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ ഹാജിമാർ ഏഴ് ദിവസം വീടുകളിൽ തന്നെ ക്വാറൻ്റൈനിൽ കഴിയണമെന്നാണു നിർദ്ദേശമെന്നും മന്ത്രാലയം അക്കാര്യങ്ങൾ പിന്തുടരുമെന്നും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ഡോ:ഹുസൈൻ ശരീഫ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa