പാവങ്ങളുടെ ഡോക്ടറുടെ ഓർമ്മയിൽ അറബ് ലോകം
കഴിഞ്ഞയാഴ്ച അന്തരിച്ച പാവങ്ങളുടെ ഡോക്ടർ എന്ന പേരിൽ പ്രസിദ്ധനായ ഈജിപ്തുകാരനായ ഡോ:മുഹമ്മദ് മശാലിയെക്കുറിച്ചുള്ള (76) സ്മരണകൾ അറബ് സോഷ്യൽ മീഡിയകൾ ഇപ്പോഴും പങ്ക് വെക്കുന്നു.
എൻ്റെ പിതാവ് ഒരു പാവപ്പെട്ടവനായിരുന്നു, പാവപ്പെട്ടവരെ പരിഗണിക്കണമെന്ന് അദ്ദേഹമാണു എന്നെ പഠിപ്പിച്ചത് എന്നായിരുന്നു തൻ്റെ സേവനത്തിൻ്റെ കാരണമായി ഡോ: മശാലി പറയാറുണ്ടായിരുന്നത്.
പാവങ്ങളിൽ നിന്ന് നാമമാത്രമായ ഫീസ് വാങ്ങിയോ അല്ലെങ്കിൽ തികച്ചും സൗജന്യമായോ എല്ലാം ആയിരുന്നു ഡോ:മശാലി സേവനം നൽകിയിരുന്നത്.
പരിശോധനക്ക് ഫീസ് വാങ്ങിയിരുന്നില്ല എന്നതിനു പുറമെ മരുന്ന് വാങ്ങാൻ കഴിവില്ലാത്ത രോഗികൾക്ക് തൻ്റെ പോക്കറ്റിൽ നിന്ന് ഡോക്ടർ പണം നൽകുകയും ചെയ്തിരുന്നു.
50 വർഷം പാവപ്പെട്ടവർക്ക് സേവനം അനുഷ്ടിച്ച ഡോക്ടറെ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് അനുസ്മരിച്ചത് ഉന്നതർക്കും ഡോക്ടർമാർക്കുമെല്ലാം മാതൃകാപുരുഷനും വ്യത്യസ്തമായ പ്രതീക്ഷ നൽകിയിരുന്നയാളുമായിരുന്നു എന്നായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa