സൗദിയിൽ ഗുരുതരാവസ്ഥയിലുള്ള കൊറോണ രോഗികളുടെ എണ്ണം മാസങ്ങൾക്ക് ശേഷം 2000 ത്തിനു താഴെയായി
ജിദ്ദ: സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണം മാസങ്ങൾക്ക് ശേഷം 2000 ത്തിനു താഴെയായി. 1983 പേരാണു നിലവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണത്തിലെ കുറവ് വലിയ പ്രതീക്ഷയാണു നൽകുന്നത്.
അതോടൊപ്പം ആക്റ്റീവ് കേസുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 34,763 കേസുകൾ മാത്രമാണു ആക്റ്റീവ് ആയിട്ടുള്ളത്. ചുരുങ്ങിയ ദിനങ്ങൾ കൊണ്ടാണു ആക്റ്റീവ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞത്.
അതേ സമയം രാജ്യത്തെ കൊറോണ ടെസ്റ്റുകളുടെ എണ്ണത്തിൽ അധികൃതർ യാതൊരു കുറവും വരുത്തിയിട്ടില്ല. കഴിഞ്ഞ 24 മണികൂറിനുള്ളിൽ മാത്രം സൗദിയിൽ 54,325 കൊറോണ ടെസ്റ്റുകളാണു നടത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ കൊറോണ മൂലം 35 പേരാണു മരിച്ചത്. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 2984 ആയിട്ടുണ്ട്.
പുതുതായി 1342 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൗദിയിലെ കൊറോണ ബാധിതരുടെ ആകെ എണ്ണം 2,81,435 ആയി. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1635 പേർ കൂടി രോഗമുക്തരായതോടെ ഇത് വരെ അസുഖം ഭേദമായവരുടെ ആകെ എണ്ണം 2,43,688 ആയി ഉയർന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa