വലീദ് ബിൻ ബദർ രാജകുമാരൻ കൊറോണ ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ
ജിദ്ദ: പ്രശസ്ത സൗദി രാജകുടുംബാംഗം വലീദ് ബിൻ ബദർ ബിൻ സഊദ് രാജകുമാരനെ കൊറോണ ബാധിച്ചതിനെത്തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
സൗദിയിലെ പ്രശസ്ത ക്ലബായ അൽ നസ്റിൻ്റെ ഭാരവാഹി കൂടിയാണു വലീദ് ബിൻ ബദർ രാജകുമാരൻ. രാജകുമാരനു രോഗമുക്തി ആശംസിച്ച് കൊണ്ട് നിരവധി പ്രമുഖരാണു സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകളിട്ടിരിക്കുന്നത്.
അതേ സമയം സൗദിയിൽ ഇത് വരെയായി 87.1 ശതമാനം പേരും കൊറോണയിൽ നിന്ന് മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1859 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ഇത് വരെ അസുഖം ഭേദമായവരുടെ എണ്ണം 2,48,948 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38 പേരാണു കൊറോണ മൂലം മരിച്ചത്. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 3093 ആയിട്ടുണ്ട്.
പുതുതായി 1567 പേർക്ക് മാത്രമാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 33,752 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 1892 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa