കൊറോണ വാക്സിൻ പരീക്ഷണം നടത്തുന്ന മൂന്ന് രാജ്യങ്ങളുമായും സൗദി സഹകരിക്കുന്നു; വാക്സിൻ ലഭ്യമാകുന്നത് വരെ വിദൂര വിദ്യാഭ്യാസം തുടരുമെന്ന് ആരോഗ്യ മന്ത്രി
ജിദ്ദ: സൗദി അറേബ്യക്ക് കൊറോണ വാക്സിൻ പരീക്ഷണങ്ങൾ നടത്തുന്ന റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളുമായി സഹകരണമുള്ളതായും കൊറോണ വിരുദ്ധ വാക്സിൻ അതിന്റെ സുരക്ഷ തെളിയിക്കുന്ന പക്ഷം സൗദി അറേബ്യയിലെ സ്വദേശികൾക്കും വിദേശികൾക്കും വാക്സിൻ പ്രയോജനപ്പെടുത്തുമെന്നും സൗദി ആരോഗ്യ മന്ത്രി ഡോ:തൗഫീഖ് അൽ റബീഅ അറിയിച്ചു.
അതേ സമയം കൊറോണ വാക്സിൻ ലഭ്യമാകുന്നത് വരെ വിദൂര വിദ്യാഭ്യാസ രീതി തുടരുമെന്നും ആരോഗ്യ മന്ത്രി സൂചിപ്പിച്ചു.
സൗദിയിൽ പുതുതായി 1184 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 1374 പേർക്ക് രോഗമുക്തി ലഭിച്ചതായി ആരോഗ്യ മന്ത്രാലയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
നിലവിൽ 24310 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. അതിൽ 1652 കേസുകളാണു ഗുരുതരാവസ്ഥയിലുള്ളത്. 39 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 3619 ആയി ഉയർന്നിട്ടുണ്ട്.
സൗദിയിൽ ഇത് വരെ 306370 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ അതിൽ 278441 പേർ രോഗമുക്തരായിക്കഴിഞ്ഞു. അതായത് രോഗബാധിതരിൽ 90.88 പേരുടെയും അസുഖം ഭേദമായി എന്നർത്ഥം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa