Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ ഒമ്പത് മേഖലകളിലെ സൗദിവത്ക്കരണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പരിശോധനകൾ ശക്തമാകുന്നു

റിയാദ്: പുതുതായി 70 ശതമാനം സ്വദേശിവത്ക്കരണ നിയമത്തിനു കീഴിൽ വന്ന ഒമ്പത് മേഖലകളിൽ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി സൗദി അധികൃതർ പരിശോധനകൾ ശക്തമാക്കി.

കഴിഞ്ഞ ദിവസം റിയാദിൽ മന്ത്രാലയ ഉദ്യോഗസ്ഥർ പോലീസിൻ്റെ സഹകരണത്തോടെ പരിശോധനകൾ നടത്തിയതായി മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ ബ്രാഞ്ച് മേധാവി മുഹമ്മദ് അൽ ഹർബി അറിയിച്ചു.

168 സ്ഥാപനങ്ങളിലാണു കഴിഞ്ഞ ദിവസം പരിശോധനകൾ നടത്തിയത്. ഇതിൽ 7 സ്ഥാപനങ്ങൾക്ക് നിയമ ലംഘനം രേഖപ്പെടുത്തുകയും 111 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

സൗദിയിലെ വിവിധ പ്രവിശ്യകളിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ തുറക്കുകയാണു ഒമ്പത് മേഖലകളിലെ സ്വദേശിവത്ക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

സ്ഥാപനങ്ങൾ സ്വദേശിവത്ക്കരണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഹമ്മദ് അൽ ഹർബി പറഞ്ഞു. പുതുതായി സ്വദേശിവത്ക്കരണം നടപ്പിലായ 9 മേഖലകൾ അറിയാം: https://arabianmalayali.com/2020/08/18/25218/

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്