ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായി അംബാസഡർ
ജിദ്ദ: ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നിലവിലുള്ള നേരിട്ടുള്ള യാത്രാ നിരോധനം നീക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി നിരന്തരം ചർച്ചകൾ നടക്കുന്നതായി ഇന്ത്യൻ അംബാസഡർ ഡോ:ഔസാഫ് സഈദ് ജിദ്ദയിൽ പറഞ്ഞു.
എയർ ബബ്ൾ കരാർ പ്രകാരം വൈകാതെ ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള നേരിട്ടുള്ള യാത്രാ തടസ്സം നീങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.
സൗദി മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച തൊഴിൽ മേഖലയിലെ പുതിയ പരിഷ്ക്കരണത്തെ സ്വാഗതം ചെയ്യുന്നതായും അംബാസഡർ അറിയിച്ചു.
അതേ സമയം വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി എയർവേസിൻ്റെ അപ്ഡേഷനുകളൊന്നും കാണാത്തതിനാൽ വിസ കാലാവധി അവസാനിക്കാറായ നിരവധി പ്രവാസികൾ യു എ ഇ വഴി സൗദിയിലേക്ക് മടങ്ങുന്നത് തുടരുകയാണ്.
വിസ കാലാവധിയും അടിയന്തിരമായി മടങ്ങേണ്ട ആവശ്യമില്ലാത്തവരുമായ നിരവധി പേർ ജനുവരി മുതൽ അന്താരാഷ്ട്ര അതിർത്തികൾ പൂർണ്ണമായും തുറക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചതിനാൽ അത് വരെ കാത്തിരിക്കാമെന്ന തീരുമാനത്തിലുമാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa