സൗദിയിലെ വിവിധ പ്രവിശ്യകളിൽ പേമാരിയും വെള്ളപ്പൊക്കവുമുണ്ടാകുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം
ജിദ്ദ: സൗദിയിലെ വിവിധ പ്രവിശ്യകളിൽ ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ പേമാരിയുണ്ടാകാൻ സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്.
മക്ക, അൽബാഹ, അസീർ, ഹായിൽ, ഈസ്റ്റേൺ പ്രൊവിൻസ്, നോർത്തേൺ ബോഡർ ,മദീന, ജിസാൻ അൽജൗഫ്, ഖസീം എന്നീ പ്രവിശ്യകളിലായിരിക്കും മഴയും കാറ്റും അനുഭവപ്പെടുക.
ചില ഭാഗങ്ങളിൽ മഴ ശക്തി പ്രാപിക്കുമെന്നും അത് വെള്ളപ്പൊക്കത്തിനു കാരണമാകുമെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
വെള്ളത്തിൻ്റെ കുത്തൊഴുക്ക് ഉണ്ടാകാൻ സാധ്യതയുള്ള താഴ്വരകൾ പോലുള്ള സ്ഥലങ്ങളും താഴ്ന്ന പ്രദേശങ്ങളും സമീപിക്കുന്നത് സൂക്ഷിക്കണമെന്നും സിവിൽ ഡിഫൻസിൻ്റെ മുന്നറിയിപ്പിൽ ഓർമ്മപ്പെടുത്തുന്നു.
സോഷ്യൽ മീഡിയകളിലും മറ്റും വരുന്ന സിവിൽ ഡിഫൻസിൻ്റെ മുന്നറിയിപ്പുകൾ ജനങ്ങൾ ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa