കാണാതായ മകനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സൗദി കുടുംബം
ജിദ്ദ: മുന്ന് വർഷം മുംബ് ത്വാഇഫിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ മദ്ധ്യേ കാണാതായ മകനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പിതാവ് പാരിതോഷികം പ്രഖ്യാപിച്ചു.
മുപ്പത് വയസ്സിനു മുകളിൽ പ്രായമുള്ള മകൻ ‘മിത്അബ്’ മക്കയിലെ കുടുംബ വീട് ലക്ഷ്യമാക്കിയായിരുന്നു ത്വാഇഫിൽ നിന്ന് പുറപ്പെട്ടതെന്ന് പിതാവ് ത്വലാൽ ശൈബാനി പറയുന്നു.
എന്നാൽ അതിനു ശേഷം മകനെ കണ്ടിട്ടില്ല. എല്ലാ ആശുപത്രികളിലും മറ്റു കേന്ദ്രങ്ങളിലുമെല്ലാം തിരച്ചിൽ നടത്തിയെങ്കിൽ ഫലമുണ്ടായില്ല.
മകൻ മാനസികാസ്വസ്ഥ്യം നേരിടുന്നയാളാണെന്നും രണ്ട് വർഷം മുംബ് മസ്ജിദുൽ ഹറാമിൽ വെച്ച് കണ്ടതായി റിപ്പോർട്ടുണ്ടെന്നും പിതാവ് പറയുന്നു.
മകൻ്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചാലോചിച്ച് താനിപ്പോൾ വലിയ മാനസിക പ്രയാസത്തിലാണെന്നും മകനെ കണ്ടെത്തുകയോ കണ്ടെത്തുന്നതിലേക്ക് സൂചന നൽകുകയോ ചെയ്യുന്നവർക്ക് പണം പാരിതോഷികമായി നൽകുമെന്നും പിതാവ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa