Thursday, May 15, 2025
Saudi ArabiaTop Stories

മുസ്‌ലിം ബ്രദർ ഹുഡ് ഭീകര സംഘം; അവർ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നില്ല: സൗദി പണ്ഡിത സഭ

റിയാദ്: മുസ്‌ലിം ബ്രദർ ഹുഡ് ഭീകര സംഘമാണെന്നും അവർ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നില്ലെന്നും സൗദി പണ്ഡിത സഭ പ്രസ്താവിച്ചു.

അതേ സമയം മതത്തിൻ്റെ യഥാർത്ഥ മാർഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നടപടികൾ പിന്തുടരുകയും ഭീകരതയും വിദ്വേഷവും അക്രമവും ഇളക്കി വിടുകയും ചെയ്യുന്നുവെന്നും പണ്ഡിത സഭ ചൂണ്ടിക്കാട്ടി.

സൗദി ഉന്നത പണ്ഡിത സഭ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണു ബ്രദർ ഹൂഡിനെതിരെയുള്ള സമീപനം വ്യക്തമാക്കിയത്.

എല്ലാവരും ഈ സംഘടനയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ആരും അവരുമായി സഹകരിക്കുകയോ അംഗമാകുകയോ ചെയ്യരുതെന്നും പണ്ഡിത സഭ ഓർമ്മപ്പെടുത്തി.

2014 ൽ സൗദി അറേബ്യ ബ്രദർ ഹൂഡിനെ ഭീകര സംഘടനയിൽ ഉൾപ്പെടുത്തിയതായും രാജ്യത്ത് നിരോധിച്ചതായും പ്രഖ്യാപിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്