ജിദ്ദ എണ്ണ വിതരണ കേന്ദ്രത്തിനു നേരെയുള്ള മിസൈലാക്രമണം ബാധിച്ചത് ഒരു ടാങ്കിനെ മാത്രം
ജിദ്ദ: ഹൂത്തികൾ നടത്തിയ മിസൈലാക്രമണത്തിൽ ജിദ്ദയിലെ പതിമൂന്ന് എണ്ണ സംഭരണികളിൽ ഒന്നിനു മാത്രമാണു കേടുപാടുകൾ സംഭവിച്ചതെന്ന് സൗദി ആരാംകോ ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രവർത്തനം നിർത്തി വെച്ച ഒരു ടാങ്കിൽ സംഭരിച്ച മൊത്തം ഇന്ധനത്തിൻ്റെ 10 ശതമാനം ഇന്ധനമായിരുന്നു ഉണ്ടായിരുന്നത്.
തിങ്കളാഴ്ച പുലർച്ചെ 3.50 നായിരുന്നു ഹൂത്തികൾ ജിദ്ദ നോർത്തിലെ എണ്ണ സംഭരണിക്ക് നേരെ മിസൈലാക്രമണം നടത്തിയത്.
ആക്രമണം എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ലെന്നും സൗദി ആരാംകോ അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa