വീട് വിൽക്കാനായി വൃദ്ധനായ സൗദി പൗരനെ മക്കളും സഹോദരങ്ങളും ചേർന്ന് തെരുവിലാക്കി: അധികൃതർ നടപടി സ്വീകരിക്കുന്നു; വീഡിയോ കാണാം
തബൂക്ക്: വീട് വില്പന നടത്തുന്നതിനായി വൃദ്ധനായ സൗദി പൗരനെ സ്വന്തം മക്കളും സഹോദരങ്ങളും ചേർന്ന് വീട്ടിൽ നിന്ന് പുറത്താക്കിയ സംഭവം സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിനിടയാക്കി.
എൺപതിലേറെ വയസ്സ് പ്രായമുള്ള സൗദി പൗരനെയാണു തബൂക്കിലെ ഒരു വീട്ടിൽ നിന്നും ബന്ധുക്കൾ പുറത്താക്കിയിട്ടുളത്.
സംഭവത്തിൽ സൗദി മനുഷ്യാവകാശ കമ്മീഷനും ഗാർഹിക പീഡന പരാതി കേന്ദ്രവുമെല്ലാം ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്.
ഒരു പെൺ കുട്ടി റെക്കോർഡ് ചെയ്ത വീഡിയോയിലാണു സൗദി പൗരൻ തനിക്ക് നേരിട്ട തിക്താനുഭവം പങ്ക് വെച്ചത്. വീഡിയോ കാണാം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa