Wednesday, March 11, 2026
Saudi ArabiaTop Stories

പ്രവചിച്ചത് പോലെ ജിദ്ദയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ: നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി: വീഡിയോ കാണാം

ജിദ്ദ: സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം പ്രവചിച്ചത് ശരി വെച്ച് കൊണ്ട് ജിദ്ദയിലെ പല ഭാഗങ്ങളിലും വ്യാഴാഴ്ച ശക്തമായ മഴ പെയ്തു.

മഴക്ക് പുറമേ ശക്തമായ കാറ്റും അനുഭവപ്പെട്ടതിനെത്തുടർന്ന് ജിദ്ദ തുറമുഖത്തെ കപ്പൽ സർവീസുകൾ വരെ താത്ക്കാലികമായി നിർത്തി വെക്കുകയും ചെയ്തിരുന്നു.

മഴയിൽ നിരവധി റോഡുകൾ വെള്ളത്തിനടിയിലാകുകയും ഗതാഗതം താറുമാറാകുകയും ചെയ്തു. പല സ്ഥലത്തും വാഹനങ്ങൾ വെള്ളത്തിൽ അകപ്പെട്ടിട്ടുണ്ട്.

വിശുദ്ധ ഹറമിലും മഴ ശക്തമായിരുന്നു. ഉംറ തീർത്ഥാടകർ മഴ നനഞ്ഞ് കൊണ്ട് ആരാധനാ കർമ്മങ്ങൾ നിർവ്വഹിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്ക് വെക്കപ്പെട്ടു.

ജിദ്ദയിൽ മഴ പെയ്യുകയും വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങുകയും ശക്തമായ കാറ്റു വീശുകയും ചെയ്യുന്നതിൻ്റെയും വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്