ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള വിമാന സർവീസ് ആരംഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി എംബസി; വിമാനകമ്പനി പ്രതിനിധികളുമൊന്നിച്ച് ചർച്ച നടത്തി
റിയാദ്: ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി റിയാദ് ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു.
ഇന്ത്യൻ എംബസി സെകൻ്റ് സെക്രട്ടറി അസീം അൻവറും സൗദി സിവിൽ ഏവിയേഷൻ എയർ ട്രാൻസ്പോർട്ട് ഡയറക്ടർ ജനറലും വിവിധ ഇന്ത്യൻ – സൗദി വിമാനക്കംബനി പ്രതിനിധികളുമൊന്നിച്ച് ചർച്ചകൾ നടത്തിയതായാണു എംബസി അറിയിച്ചത്.
ഇന്ത്യയും സൗദിയും തമ്മിൽ എയർ ബബിൾ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ പുരോഗമിക്കുന്നതായാണു എംബസി അറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്.
അതേ സമയം വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഒരു വ്യക്തമായ തീയതി ഇത് വരെ പ്രഖ്യാപിക്കപ്പെടാത്തതിനാൽ ഇഖാമ, റി എൻട്രി എന്നിവ അവസാനിക്കാറായ പലരും ദുബൈ വഴിയും മറ്റും സൗദിയിലേക്ക് പോകുന്നത് തുടരുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
