സൗദി പൗരൻ്റെ ധീരത പെട്രോൾ പമ്പ് മൊത്തം കത്തി നശിക്കുന്നതിൽ നിന്ന് രക്ഷപ്പെടുത്തി: വീഡിയോ കാണാം
സൗദി പൗരൻ്റെ ധീരത സൗദിയിലെ മഹായിലിലെ ഒരു പെട്രോൾ സ്റ്റേഷൻ മുഴുവൻ തീ പിടിച്ച് കത്തി നശിക്കുന്നതിൽ നിന്നും രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ ഒരു പെട്രോൾ പംബിൽ വെച്ച് തീപ്പിടിച്ച ഒരു കാർ തൻ്റെ കാർ കൊണ്ട് തള്ളി മാറ്റാൻ ശാമി ബിൻ മുഹമ്മദ് അസീരി എന്ന സൗദി പൗരൻ ധൈര്യം കാണിച്ചത് പെട്രോൾ പംബിൽ ഉണ്ടാകുമായിരുന്ന വൻ തീപ്പിടിത്തം ഒഴിവാക്കുകയായിരുന്നു.
കാറിനു തീപ്പിടിച്ചത് ശ്രദ്ധിയിൽപ്പെട്ട ശാമി തൻ്റെ കാറിലുണ്ടായിരുന്ന ഭാര്യയെയും കുട്ടികളെയും പെട്രോൾ സ്റ്റേഷൻ്റെ പിറകിൽ ഇറക്കിയതിനു ശേഷമായിരുന്നു സാഹസിക രക്ഷാപ്രവർത്തനത്തിനു മുതിർന്നത്.
സംഭവം ശ്രദ്ധിയിൽ അധികൃതർ ശാമിയെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും രക്ഷാ പ്രവർത്തനം നടത്തിയതിനു പിന്നീട് അർഹമായ രീതിയിൽ ആദരിക്കുകയും ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
ഒരു വൻ തീപ്പിടിത്തവും തുടർന്നുണ്ടാകുമായിരുന്ന വൻ അപകടവും ഒഴിവാക്കിയ ശാമിയുടെ ധീരതയെ സോഷ്യൽ മീഡിയയിലും ആളുകൾ അഭിനന്ദിച്ചു. ശാമി തൻ്റെ കാർ ഉപയോഗിച്ച് കത്തിക്കൊണ്ടിരിക്കുന്ന കാർ തള്ളി നീക്കുന്നതിൻ്റെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa