സൗദിയിൽ വിദേശ വനിതയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
മക്ക: മിനയിൽ ഒരു വിദേശ വനിതയുടെ മൃതദേഹം വലിയ ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
പ്രദേശത്ത് കൂടി ഒരു സ്വദേശി കടന്ന് പോകുന്നതിനിടയിൽ വലിയ ബാഗ് ഉപേക്ഷിച്ച നിലയിൽ കാണാനിട വരികയും സംശയം തോന്നി തുറന്ന് നോക്കുകയും ചെയ്തപ്പോഴാണു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
മുപ്പത്ത് വയസ്സിനു താഴെ പ്രായമുള്ള ഒരു ഇന്തോനേഷ്യൻ യുവതിയുടേതാണു മൃതദേഹമെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മിനയിലെ കിംഗ് ഫൈസൽ റോഡരികിൽ നിന്നാണു ബാഗ് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് മക്ക അസീസിയ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa