സൗദിയിലെ മാളുകളിൽ പാലിക്കേണ്ട കർശന നിബന്ധനകളെക്കുറിച്ച് മന്ത്രാലയത്തിന്റെ ഓർമ്മപ്പെടുത്തൽ
ജിദ്ദ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിലെ ഷോപ്പിംഗ് മാളുകളിൽ കർശനമായി പാലിക്കേണ്ട നിബന്ധനകൾ സൗദി വാണിജ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.
ഭക്ഷണ പാനീയങ്ങളുമായി ഷോപ്പിംഗ് മാളിനകത്ത് കറങ്ങുന്നത് വിലക്കിയിട്ടുണ്ട്. അത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ബാധകമാകും.
മാസ്ക്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തുകയോ അകലം പാലിക്കാതിരിക്കുജയോ ചെയ്യുന്ന ഉപഭോക്താവിനു സാധനങ്ങൾ നൽകരുത്. നിയമം ലംഘിച്ചാൽ സ്ഥാപനമായിരിക്കും ഉത്തരവാദി.
കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിലെ വിവിധ വാണിജ്യ സ്ഥാപനങ്ങൾ കൊറോണ മുൻ കരുതൽ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ അധികൃതർ അടപ്പിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa