Wednesday, March 11, 2026
Saudi ArabiaTop Stories

കടം കാരണം ജയിലിലായ150 പേർ ഇന്ന് സൗദി കിരീടാവകാശിയുടെ കരുണയിൽ വീടണയും

റിയാദ്: തന്റെ സ്വന്തം ചിലവിൽ നിന്നും 100 മില്യൻ റിയാൽ ചാരിറ്റി സ്ഥാപനങ്ങൾക്കും കടം കൊണ്ട് ജയിലിലായവർക്കും നൽകാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർദ്ദേശിച്ചു.

87 മില്യൻ റിയാൽ 29 ചാരിറ്റി സ്ഥാപനങ്ങൾക്കാണു നൽകുക.

ബാക്കി തുക കടം മൂലം ജയിലിലായ 150 പേരെ മോചിപ്പിക്കുന്നതിനും നൽകും. ജയിലിലുള്ള 150 പേരും ഇന്ന് തന്നെ മോചിതരായി അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ചേരും.

രാജകുമാരന്റെ മാനുഷിക പ്രവൃത്തിയെ സൗദി ജനത സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ച് കൊണ്ടിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്