Monday, September 30, 2024
Saudi ArabiaTop Stories

റി എൻട്രിയും ഇഖാമയും പുതുക്കാനുള്ള നിർദ്ദേശം നിരവധി സൗദി പ്രവാസികൾക്ക് വലിയ ആശ്വാസമായേക്കും

ജിദ്ദ: സൗദിയിലേക്ക് നേരിട്ടുള്ള പ്രവേശനം വിലക്കപ്പെട്ട രാജ്യങ്ങളിൽ കുടുങ്ങിയ വിദേശികളുടെ ഇഖാമ കാലാവധിയും റി എൻട്രി കാലാവധിയും വിസിറ്റിംഗ് വിസ കാലാവധിയും വീണ്ടും നീട്ടി നൽകാനുള്ള ഭരണാധികാരി സൽമാൻ രാജാവിൻ്റെ ഉത്തരവ് നാട്ടിൽ കുടുങ്ങിയ നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസമായേക്കും.

സെപ്തംബർ 30 വരെ നീട്ടി നൽകാനുള്ള ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചിരുന്നെങ്കിലും നിരവധി പേർക്ക് ജൂലൈ 31 ന് ശേഷം പുതുക്കി ലഭിച്ചിരുന്നില്ല. മറ്റു ചിലർക്ക് ആഗസ്ത് 31 വരെ മാത്രം പുതുക്കി ലഭിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിൽ സെപ്തംബർ 30 വരെ ഓട്ടോമാറ്റിക്കായി പുതുക്കാതിരുന്നതിനാൽ പ്രയാസം നേരിട്ടിരുന്ന പലരും ഇനി എന്ത് ചെയ്യുമെന്ന് ആശങ്കപ്പെട്ടിരിക്കുന്ന സമയത്താണിപ്പോൾ നവംബർ 30 വരെ പുതുക്കാൻ രാജാവ് ഉത്തരവിട്ടിട്ടുള്ളത്.

ഇതോടെ നേരത്തെ പ്രതീക്ഷയറ്റ പല പ്രവാസികൾകും വീണ്ടും പ്രതീക്ഷ കൈവന്നിട്ടുണ്ട്. ഇനിയുള്ള പുതുക്കലിൽ തങ്ങൾ ഉൾപ്പെട്ടേക്കുമെന്ന് തന്നെയാണു ഇവർ പ്രതിക്ഷിക്കുന്നത്.

പല പ്രവാസികളുടെയും കഫീലുമാർ റെഡ് ലിസ്റ്റിൽ ആയതും പണം നൽകിയാൽ പോലും പുതുക്കാൻ സഹകരിക്കാത്തതുമെല്ലാമായിരുന്നു ഇവരെ ഓട്ടോമാറ്റിക്കായി പുതുക്കുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരാക്കുന്നത്.

അതോടൊപ്പം നവംബർ വരെ പുതുക്കാനുള്ള പുതിയ നിർദ്ദേശം പണം നൽകി പുതുക്കാൻ ഒരുങ്ങിയിരുന്നവർക്കും ആശ്വാസമായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്