Thursday, November 28, 2024
Saudi ArabiaTop Stories

രെജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പർ ബ്ലോക്ക് ആയത് മൂലം തവക്കൽനാ തുറക്കാൻ സാധിക്കാതെ നിരവധി പ്രവാസികൾ പ്രതിസന്ധിയിൽ; സാധ്യമായ പരിഹാര മാർഗം ഒന്ന് മാത്രം

സൗദിയിൽ വെച്ച് രെജിസറ്റർ ചെയ്ത മൊബൈൽ നംബർ നഷ്ടപ്പെടുകയോ ബ്ളോക്ക് ആകുകയോ ചെയ്തത് മൂലം നാട്ടിലുള്ള നിരവധി സൗദി പ്രവാസികൾ പുതിയ പ്രതിസന്ധിയിൽ.

സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വാക്സിൻ അപേക്ഷ സമർപ്പിക്കുന്ന വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്ത് തവക്കൽനായിൽ ഇമ്യൂൺ ആയിട്ട് പോലും സൗദിയിൽ രെജിസ്റ്റർ ചെയ്ത നംബർ ബ്ലോക്ക് ആയതിനാൽ തവക്കൽനാ ആപ് ഓപൺ ആക്കാൻ സാധിക്കാത്തതാണ് ഇവരെ പ്രയാസത്തിലാക്കിയിട്ടുള്ളത്.

തവക്കൽനായിൽ ഇമ്യൂൺ ആണെങ്കിൽ പോലും തവക്കൽനാ ആപ് നാട്ടിൽ നിന്ന് രെജിസ്റ്റർ ചെയ്യാൻ സൗദിയിൽ വെച്ച് രെജിസ്റ്റർ ചെയ്ത നംബർ ആക്റ്റീവ് ആയിരിക്കണം.

നേരത്തെ ഇത്തരത്തിൽ മൊബൈൽ നംബർ നഷ്ടപ്പെട്ടവർക്ക് സൗദിയിലുള്ള ഒരാളുടെ തവക്കൽനാ ആപ് വഴി പുതിയ നംബർ രെജിസ്റ്റർ ചെയ്യാനും തുടർന്ന് നാട്ടിൽ നിന്ന് തവക്കൽനാ ആപ് പ്രവർത്തിപ്പിക്കാനും സാധിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ഒരാഴ്‌ചക്കപ്പുറം ഇത്തരത്തിൽ മറ്റൊരാളുടേ തവക്കൽനാ വഴി പുതിയ നംബർ രെജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് പ്രവാസികൾക്ക് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്.

യഥാർത്ഥത്തിൽ സൗദിയിലേക്ക് പോകുന്നവർക്ക് മുഖീം പ്രിൻ്റ് മാത്രം മതിയെന്നിരിക്കേ തവക്കൽനാ ആപിൻ്റെ കാര്യത്തിൽ പ്രവാസികൾ ആശങ്കപ്പെടേണ്ട കാര്യം ഇല്ല എന്നതാണ് വസ്തുത. എന്നാൽ ചില രാജ്യങ്ങൾ വഴി സൗദിയിലേക്ക് പോയ ചില പ്രവാസികളോട് എമിഗ്രേഷൻ ഉദ്യോഗസ്ഥർ തവക്കൽനാ ആപ് തന്നെ തുറന്ന് ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കാൻ നിർബന്ധം പിടിച്ചതായാണ് അറിയാൻ സാധിച്ചത്. ഇതാണ് സത്യത്തിൽ പ്രവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ തവക്കൽനാ ആപ് ഇല്ലാതെ പോകുകയാണെങ്കിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് മുഖീം പ്രിൻ്റ് കൊടുത്ത് ഇമ്യൂൺ ആയവർക്ക് മാത്രമേ മുഖീമിൽ ഇഖാമ ഉപയോഗിച്ച് വാക്സിനേറ്റഡ് ആയ പ്രിൻ്റ് ലഭിക്കുകയുള്ളു എന്നത് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട അവസ്ഥയാണുള്ളത്. എങ്കിൽ പോലും അത് എമിഗ്രേഷൻ ഉദ്യോഗസ്ഥർ അംഗീകരിച്ചാൽ മാത്രമേ ക്വാറൻ്റീൻ ഒഴിവായി യാത്ര സാധ്യമാകൂ.

https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുംബോൾ എട്ടാമത്തെ നിബന്ധനയായി സൗദിയിൽ എത്തുന്നതിനു മുംബ് തവക്കൽനാ ഡൗൺലോഡ് ചെയ്യണമെന്നും സൗദിയിലെത്തിയ ശേഷം രെജിസ്റ്റർ ചെയ്യണമെന്നും എഴുതിയതായി കാണാം. ഇത് എമിഗ്രേഷൻ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിക്കൊടുക്കാൻ സാധിച്ചാൽ ആപ് ഇല്ലാതെത്തന്നെ യാത്ര തുടരാൻ അനുമതി ലഭിച്ചേക്കും.നിലവിൽ തവക്കൽനായിൽ ഇമ്യൂൺ ആകുകയും എന്നാൽ ആപ് തുറക്കാൻ നംബർ ഇല്ലാത്തതിനാൽ പ്രയാസപ്പെടുകയും ചെയ്യുന്നവർക്ക് തവക്കൽനാ ആപ് തന്നെ ചോദിക്കുന്ന എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് മുംബിൽ ചെയ്യാൻ സാധിക്കുന്ന സാധ്യമായ ഏക പരിഹാരം മാർഗം ഇത് മാത്രമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്