സൗദിയുടെ വിവിധ പ്രവിശ്യകളിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: രാജ്യത്തിൻ്റെ വിവിധ പ്രവിശ്യകളിലെ വ്യത്യസ്ത ഭാഗങ്ങളിൽ ഞായറാഴ്ച ശക്തമായ കാറ്റും മഴയും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
മക്ക, അസീർ, അൽബാഹ, ജിസാൻ പ്രവിശ്യകളിലെ വ്യത്യസ്ത ഭാഗങ്ങളിൽ ശക്തമായ മഴയും ഇടി മിന്നലും അനുഭവപ്പെടും.ഇത് ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം 8 മണി വരെ ഉണ്ടാകും.
മദീന, റിയാദ്, മക്ക, അസീർ, നജ്രാൻ തുടങ്ങിയ പ്രവിശ്യകളിലെ വിവിധ നഗരങ്ങൾ ശക്തമായ പൊടിക്കാറ്റിനു സാക്ഷ്യം വഹിക്കും. ദൂരക്കാഴ്ചക്ക് പൊടിക്കാറ്റ് തടസ്സമാകും. ഇത് രാവിലെ 9 മുതൽ വൈകുന്നേരം 7 മണി വരെ അനുഭവപ്പെടും.
മക്ക പ്രവിശ്യയിൽ മക്ക അൽ മുകറമ, ജമൂം, അറഫാ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ട്. ഇത് ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 8 മണി വരെ അനുഭവപ്പെട്ടേക്കും.
കഴിഞ്ഞ ദിവസങ്ങളിൽ മക്ക, മദീന പ്രവിശ്യകളടക്കം രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ ശക്തമായ മഴയും ഐസ് വീഴ്ചയും അനുഭവപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa