Sunday, September 29, 2024
Saudi ArabiaTop Stories

സൗദിയിൽ പുതിയ കൊറോണ ബാധിതർ 80; സെകൻഡ് ഡോസ് സ്വീകരിച്ചവരുടെ എണ്ണം 1.67 കോടി ആയി ഉയർന്നു

ജിദ്ദ: സൗദിയിലെ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം ഇന്നും നൂറിൽ താഴെ. പുതുതായി 80 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 95 പേർ കൂടി സുഖം പ്രാപിച്ചു.

നിലവിൽ രാജ്യത്ത് 2291 ആക്റ്റീവ് കൊറോണ കേസുകളാണുള്ളത്. അതിൽ 508 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊറോണ മരണം 8623 ആയി ഉയർന്നിട്ടുണ്ട്.

സൗദിയിൽ ഇത് വരെയായി 3,94,85,062 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. അതിൽ 2,27,58,850 ഫസ്റ്റ് ഡോസും 1,67,26,212 സെകൻഡ് ഡോസും ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്