Thursday, November 28, 2024
Saudi ArabiaTop Stories

യു എ ഇ അടക്കം അവസാനം വിലക്ക് പിൻ വലിച്ച രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതിൽ സ്വദേശികൾക്കൊപ്പം വിദേശികളും ഉൾപ്പെടുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: യു എ ഇ അടക്കം അവസാനം സൗദിയിലേക്ക് പ്രവേശന വിലക്ക് പിൻ വലിച്ച രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കുള്ള നേരിട്ടുള്ള പ്രവേശനത്തെ സംബന്ധിച്ച് കൂടുതൽ വിശദീകരണവുമായി സൗദി ആഭ്യന്തര മന്ത്രാലയം.

ഏറ്റവും അവസാനം സൗദിയിലേക്ക് നേരിട്ടുള്ള പ്രവേശനത്തിനുണ്ടായിരുന്ന വിലക്ക് പിൻ വലിച്ച രാജ്യങ്ങളിൽ നിന്ന് സൗദികൾക്ക് പുറമെ വിദേശികൾക്കും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.

അതേ സമയം പ്രസ്തുത രാജ്യങ്ങളിൽ നിന്ന് നിലവിൽ സൗദിയിലേക്ക് വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ സന്ദർശനം നടത്തിയാൽ പിന്നീട് 14 ദിവസം വിലക്കേർപ്പെടുത്താത്ത രാജ്യങ്ങളിൽ താമസിച്ചതിനു ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

ആഭ്യന്തര മന്ത്രാലയത്തിൻ്റെ അറിയിപ്പ് വന്നതോടെ യു എ ഇ വഴി സൗദിയിലേക്ക് മടങ്ങാൻ സാധിക്കുമോ എന്ന ചില പ്രവാസികളുടെ ആശങ്കക്ക് അവസാനമായിരിക്കുകയാണ്.

മറ്റേത് രാജ്യങ്ങളിൽ കൂടി മടങ്ങുന്നതിനേക്കാളും കുറഞ്ഞ ചെലവിൽ യു എ ഇ വഴി സൗദിയിലേക്ക് മടങ്ങാമെന്നതിനാൽ നിലവിൽ യു എ ഇയിൽ 14 ദിവസം താമസിച്ച് സൗദിയിലേക്ക് മടങ്ങാനായി പറക്കുന്ന പ്രവാസികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്