Sunday, September 29, 2024
Saudi ArabiaTop Stories

ഇനി ആനുകൂല്യം ലഭിക്കില്ലെന്ന് സൂചന; വിസിറ്റ് വിസകൾ പുതുക്കുമ്പോൾ രണ്ടാഴ്‌ചക്കകം സൗദി വിടണമെന്ന് മുന്നറിയിപ്പ്

ജിദ്ദ: കഴിഞ്ഞ ദിവസങ്ങളിൽ പരമാവധി താമസ പരിധിക്കപ്പുറം സൗദിയിൽ കഴിഞ്ഞ ചിലരുടെ വിസിറ്റ് വിസകൾ പണം നൽകി പുതുക്കാൻ ശ്രമിച്ചപ്പോൾ രണ്ടാഴ്ചക്കകം സൗദി വിടണമെന്ന മുന്നറിയിപ്പ് ലഭിച്ചു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വിസിറ്റ് വിസകൾ പുതുക്കാൻ ശ്രമിച്ച, നിയമ പരിധിക്കപ്പുറം സൗദിയിൽ കഴിഞ്ഞ് കൊണ്ടിരിക്കുന്ന ചിലർക്കാണ് ഇത്തരത്തിൽ മുന്നറിയിപ്പ് ലഭിച്ചത്.

പണം അടച്ച് വിസിറ്റ് വിസ പുതുക്കാൻ ശ്രമിക്കുന്ന സമയം രണ്ടാഴ്ചക്കകം സൗദി വിടുമെന്ന് ഉറപ്പ് ജവാസാത്തിനു നൽകുന്നവർക്ക് രണ്ടാഴ്‌ചത്തേക്ക് കൂടി പുതുക്കി നൽകുന്നതായാണ് കാണുന്നത്.

കോവിഡ് മൂലം സൗദിയിൽ നിന്ന് നാട്ടിൽ പോകാതെ കാലാവധി കഴിഞ്ഞും വിസിറ്റ് വിസകൾ പുതുക്കിക്കൊണ്ടിരിക്കുന്നവർക്കായിരുന്നു ഇത്തരത്തിൽ പ്രധാനമായും സന്ദേശം വന്നത്. പലരും ഇത്തരത്തിൽ വിസിറ്റ് വിസകൾ പുതുക്കിക്കൊണ്ട് കഴിഞ്ഞ ഒരു വർഷത്തിലധികമായി സൗദിയിൽ തുടരുകയാണ്.

എന്നാൽ നിലവിൽ കോവിഡ് നിയന്ത്രണങ്ങൾ ഒരു പരിധി വരെ അവസാനിക്കുകയും ഇപ്പോൾ വിമാന സർവീസുകൾ പല രാജ്യങ്ങളിലേക്കും പുനരാരംഭിക്കുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ ആയിരിക്കാം പരിധിക്കപ്പുറം പുതുക്കി നൽകേണ്ടതില്ലെന്ന് തീരുമാനിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.

അത് കൊണ്ട് തന്നെ രണ്ടാഴ്ചക്കകം രാജ്യം വിടുമെന്ന ഉറപ്പ് നൽകി വിസിറ്റ് വിസകൾ പുതുക്കിയവർ രണ്ടാഴ്ചക്കുള്ളിൽ തന്നെ സൗദി വിടേണ്ടി വരും. അല്ലെങ്കിൽ പിഴയടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നോർക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്