സൗദിയിൽ വൻ അഴിമതി വേട്ട; സ്വദേശികളും വിദേശികളുമടക്കം 172 പേർ പിടിയിൽ
സൗദി അഴിമതി വിരുദ്ധ സമിതി അഴിമതിക്കേസിൽ ഉൾപ്പെട്ട സ്വദേശികളും വിദേശികളുമടക്കാം 172 പേരെ അറസ്റ്റ് ചെയ്തു.
ഇതിനു പുറമെ അഡ്‌മിനിസ്റ്റ്രേറ്റീവ് ആൻ്റ് ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട 512 കുറ്റാരോപിതരെ സമിതി വിചാരണക്ക് വിധേയരാക്കി.
പ്രതിരോധ, ആഭ്യന്തര, നാഷണൽ ഗാർഡ്, വിദേശകാര്യ, ആരോഗ്യ, എൻ വിറോണ്മെൻ്റ്, വാട്ടർ ആൻ്റ് അഗ്രികൾച്ചർ, ഹയ്അ, വിദ്യാഭ്യാസ, ട്രൈനിംഗ് കമ്മീഷൻ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അറസ്റ്റിലായവരിൽ പെടുന്നു.
അഴിമതി, അധികാര ദുർവിനിയോഗം, വ്യാജ രേഖകൾ ചമക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം പ്രതികൾക്കെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്..
പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് കഴിഞ്ഞതായും കേസ് കോടതിയിലേക്ക് റഫർ ചെയ്യുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa