സൗദിയിൽ സ്വകാര്യ മേഖലയിൽ കൊറോണ ടെസ്റ്റ് നടത്തുന്നതിനു അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പേരു വിവരങ്ങൾ അറിയാം
സ്വകാര്യ മേഖലയിൽ കൊറോണ ടെസ്റ്റ് നടത്തുന്നതിനു അംഗീകാരമുള്ള ലാബോറട്ടറികളുടെ ലിസ്റ്റ് സൗദി പബ്ളിക് ഹെൽത്ത് അതോറിറ്റി പുറത്ത് വിട്ടു.
സൗദിയിലെ വിവിധ പ്രവിശ്യകളിലെ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പേരു വിവരങ്ങൾ പ്രത്യേകം ലിസ്റ്റ് ചെയ്ത് കൊടുത്തത് കൊണ്ട് ആളുകൾക്ക് പെട്ടെന്ന് കണ്ടെത്താൻ സഹായകരമാകും.
ലിസ്റ്റിൽ പേരു ചേർക്കപ്പെട്ട ലാബുകളിൽ പരിശോധന നടത്തിയതിൻ്റെ റിസൽട് എല്ലാ അതിർത്തി ചെക്ക് പോയിൻ്റുകളിലും അംഗീകരിക്കപെടുമെന്ന് വിഖായ അറിയിച്ചു.
റിയാദ് പ്രവിശ്യയിൽ മാത്രം 29 കേന്ദ്രങ്ങളാണുള്ളത്. മക്ക പ്രവിശ്യയിൽ 22 കേന്ദ്രങ്ങളുണ്ട്. ശേഷം കൂടുതൽ കേന്ദ്രങ്ങളുള്ളത് ഈസ്റ്റേൺ പ്രൊവിൻസിൽ ആണ്.
സൗദി പബ്ളിക് ഹെൽത്ത് അതോറിറ്റി ലിസ്റ്റ് ചെയ്ത കൊറോണ ടെസ്റ്റിനു അംഗീകാരമുള്ള സ്വകാര്യ ലാബോറട്ടറികളുടെ പേരു വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ളിക്ക് ചെയ്താൽ മതി: https://covid19.cdc.gov.sa/ar/approved-covid-19-laboratories-ar/private-laboratories-ar/
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa