താപ നില പരിശോധിക്കാൻ അനുവദിക്കാതിരുന്നാലും അകലം പാലിക്കാതിരുന്നാലും പിഴ; മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം
കൊറോണക്കെതിരെയുള്ള പ്രതിരോധ നടപടികൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത സൗദി ആഭ്യന്തര മന്ത്രാലയം വീണ്ടും ഓർമ്മപ്പെടുത്തി.
സാമൂഹിക അകലം പാലിക്കാതിരിക്കുന്നത് 1000 റിയാൽ പിഴ ലഭിക്കാൻ കാരണമാകുന്ന നിയമ ലംഘനമാണ്.
അതോടൊപ്പം സ്ഥാപനങ്ങളിൽ കയറുന്ന സമയം താപനില അളക്കുന്നതിനു അനുമതി നൽകാതിരിക്കുന്നതും 1000 റിയാൽ പിഴ ലഭിക്കുന്ന നിയമ ലംഘനമാണ്.
നിയമ ലംഘനം തുടർച്ചയായി ആവർത്തിക്കുന്നത് ഒരു ലക്ഷം റിയാൽ വരെ പിഴ ലഭിക്കാൻ ഇടയാക്കിയേക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa