ഖസീമിൽ ഒരു ഡോക്ടറുടെ ചികിത്സാ പിഴവ് 6 പേരെ അന്ധരാക്കി
സൗദിയിലെ ഖസീമിലെ ഒരു സ്വകാര്യ ആശുപത്രിയിലെ തിമിര രോഗ ചികിത്സ നടത്തിയ ഡോക്ടറുടെ പിഴവ് 6 പേരെ അന്ധരാക്കിയതായി ആരോപണം. .
റൊറ്റാന ഖലീജിജയിലെ യാ ഹലാ പ്രോഗ്രാമിൽ ഒരാൾ തൻ്റെ അനുഭവം പങ്ക് വെച്ചപ്പോഴായിരുന്നു പ്രസ്തുത സംഭവം പുറം ലോകം അറിഞ്ഞത്.
ഡോക്ടറെ സമീപിച്ച മുഹമ്മദ് ഫത്ഹി എന്ന വ്യക്തിയായിരുന്നു തൻ്റെ അനുഭവം പങ്ക് വെച്ചത്. മേൽ പരാമർശിച്ച ഡോക്ടറെ സമീപിച്ചപ്പോൾ തിമിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.
എന്നാൽ പിന്നീട് കണ്ണിനു മൂടൽ അനുഭവപ്പെട്ടപ്പോൾ പ്രസ്തുത ഡോക്ടറെ തന്നെ കാണൂകയും അയാൾ ലേസർ ഓപറേഷൻ നടത്തണമെന്ന് പറയുകയും ചെയ്തു. നേരത്തെ അയാൾ ലേസർ ഓപറേഷൻ കൊണ്ട് ഫലമില്ലെന്ന് പറഞ്ഞയാളായിരുന്നുവെന്ന് ഫത്ഹി പറയുന്നു.
ശേഷം മറ്റൊരു സ്പെഷ്യലിസ്റ്റിൻ്റെ അടുത്ത് ചെല്ലുകയും കോർണിയ ട്രാൻസ്പ്ളൻ്റ് നിർബന്ധമാണെന്ന് അറിയിക്കുക്കയും ചെയ്യുകയായിരുന്നു.
നേരത്തെ ചികിത്സിച്ച ഡോക്ടറിൽ നിന്ന് കോടതി വിധി പ്രകാരം നഷ്ടപരിഹാരം ലഭിച്ചെങ്കിലും തൻ്റെ കാഴ്ച നഷ്ടപ്പെട്ടതിനു പകരമാകില്ല അതെന്ന് ഫത്ഹി വേദനയോടെ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa