Wednesday, November 27, 2024
Saudi ArabiaTop Stories

തുറൈഫിൽ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപ നില മൈനസ് 2 ഡിഗ്രി സെൽഷ്യസ്

കാലാവസ്ഥാ നിരീക്ഷണം ശരി വെച്ച് കൊണ്ട് സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ് തണുപ്പ് അനുഭവപ്പെട്ടു.

തുറൈഫിൽ ഇന്ന് മൈനസ് 2 ഡിഗ്രി സെൽഷ്യസും ഖുറയാത്തിൽ പൂജ്യം ഡിഗ്രി സെൽഷ്യസും വരെ താപനില അനുഭവപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

നോർത്തേൺ ബോഡർ, അൽജൗഫ്, ഹാായിൽ, മക്ക,മദീന പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് കുറഞ്ഞ താപനിലയും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരിക്ഷണത്തിൽ പറയുന്നു.

സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഈ ആഴ്ചാവസാനം വരെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും പൊടിക്കാറ്റ് അനുഭവപ്പെടുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) നേരത്തെ അറിയിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്