വിദേശിയെ ക്രൂരമായി കൊന്ന് മൃതദേഹം കത്തിച്ച സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
ഈസ്റ്റേൺ പ്രൊവിൻസിൽ ഒരു ക്രൂരമായ കൊലപാതകക്കേസിലെ പ്രതിയെ ഇന്ന് വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജമാൽ ബിൻ ഫർഹാൻ റഷീദി എന്ന സൗദി പൗരനെയാണു അസ്ഗർ അലി ഫളലുദ്ദിൻ എന്ന പാകിസ്ഥാനിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
സൗദി പൗരൻ ഈജിപ്തുകാരനായ ഇഹാബ് അഹ്മദ് എന്ന മറ്റൊരു പ്രതിയുമായി.ചേർന്നാണ് കൊലപാതകം നടപ്പാക്കിയത്. ഈജിപ്തുകാരൻ പിന്നീട് മരണപ്പെടുകയായിരുന്നു.
പ്രതികൾ അസ്ഗർ അലിയുടെ വയറിനു കത്തി കൊണ്ട് കുത്തുകയും ശേഷം തലക്ക് ഇരുമ്പ് വടി കൊണ്ട് അടിക്കുകയും ചെയ്താണു കൊല നടത്തിയത്.
കൊലപാതകത്തിനു ശേഷം ഇരയുടെ കാർ പ്രതികൾ കയ്യിലാക്കുകയും മൃതദേഹം കത്തിച്ച് വികൃതമാക്കുകയും ചെയ്തു.
സംഭവത്തിനു ശേഷം സുരക്ഷാ വിഭാഗം പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി രണ്ട് പേരെയും ക്രിമിനൽ കോർട്ടിലേക്ക് റഫർ ചെയ്തു.
പ്രതികൾക്കെതിരെയുള്ള കുറ്റം തെളിഞ്ഞതിനാൽ കോടതി ഇരുവർക്കും വധശിക്ഷ വിധിക്കുകയും ഇന്ന് അൽഖോബാറിൽ വെച്ച് വധശിക്ഷ നടപ്പാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa