സൗദിയിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ഇനി സൗജന്യ കൊറോണ ചികിത്സ ഇല്ല
സൗദിയിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ കൊറോണ രോഗികളെ ചികിത്സിക്കുന്നതിനുള്ള ചെലവ് രാജ്യം വഹിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിർത്തിവയ്ക്കാൻ ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ തീരുമാനം.
ഇത് സംബന്ധിച്ച് എല്ലാ അംഗീകൃത ആരോഗ്യ സേവന ദാതാക്കൾക്കും യോഗ്യതയുള്ള ആരോഗ്യ ഇൻഷുറൻസ് കമ്പനികൾക്കും സർക്കുലർ പുറപ്പെടുവിച്ചു.
മാർച്ച് 13 നു മുമ്പ് കൊറോണ സ്ഥിരീകരിച്ചവർക്കുള്ള ചികിത്സകൾ തുടർന്നും ൻൽകും. ന്യൂമോണിയ ബാധിച്ചും ഓക്സിജൻ ലഭിക്കാതെയും ഗുരുതരാവസ്ഥയിലായവർക്കും ചികിത്സ ലഭിക്കും.
ചികിത്സയ്ക്കോ ഇൻഷുറൻസ് പരിരക്ഷയ്ക്കോ അർഹതയില്ലാത്ത രോഗികളെ ആരോഗ്യ ഇൻഷുറൻസ് പ്രോഗ്രാമിൽ നിന്ന് മുൻകൂർ അനുമതി നേടിയും ഓപ്പറേറ്റിംഗ് കമ്പനി മുഖേന ആരോഗ്യ സേവനങ്ങൾ വാങ്ങിയും കൈകാര്യം ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa