Saturday, November 30, 2024
Saudi ArabiaTop Stories

സൗദിയിൽ പള്ളികളിലെ ആരാധനാകർമ്മങ്ങൾ ലൈവ് സംപ്രേഷണം ചെയ്യുന്നത് വിലക്കാനുള്ള കാരണം വ്യക്തമാക്കി മന്ത്രി

പള്ളികളിലെ പ്രാർത്ഥനകൾ തത്സമയ സംപ്രേഷണം നടത്തുന്നത് തടയാനുള്ള തീരുമാനത്തിന്റെ കാരണങ്ങൾ സൗദി മതകാര്യ മന്ത്രി ഷെയ്ഖ് അബ്ദുൽ ലത്തീഫ് ആൽ ഷെയ്ഖ് വിശദീകരിച്ചു.

ഭരണകൂടം തീവ്രവാദ ആശയങ്ങളോടും ഒരു നിമിഷം നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത ഏത് മാർഗവും ചൂഷണം ചെയ്യുന്നതിനോടും പ്രതിരോധിക്കുകയാ ണ്.

എന്നാൽ ഇത് ഇമാമുമാരിലോ പ്രബോധകരിലോ പ്രാസംഗകരിലോ ഉള്ള അവിശ്വാസമല്ല, മറിച്ച് മുസ്ലിങ്ങളെ മൊത്തത്തിൽ ബാധിക്കുന്ന അജ്ഞത മൂലമോ, തെറ്റായതോ അല്ലെങ്കിൽ മനപൂർവ്വമായതോ  ആയ ഗുരുതര  തെറ്റുകൾക്കെതിരെ ജാഗ്രത പുലർത്തലാണ്.

മുസ് ലിംങ്ങളുടെ ആശയങ്ങള് സംരക്ഷിക്കുന്നതിലും എല്ലാ ശ്രോതാക്കള്ക്കും തെറ്റായ സന്ദേശം നല്കുന്നതിൽ നിന്ന് മിംബറുകളെ കാക്കുന്നതിലും ഭരണകൂടം ശ്രദ്ധാലുവാണ്.

ഇസ് ലാമിനെ, അത് ആരായാലും ചൂഷണം ചെയ്യപ്പെടുന്നതിൽ നിന്ന് സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അത് അരാജകത്വമായി മാറില്ലെന്നും അങ്ങനെ ചെയ്യുന്ന ആർക്കും മിംബറിൽ സ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി.

പള്ളികളിൽ കാമറകൾ ഉപയോഗിക്കരുതെന്നും പ്രാർത്ഥനകൾ സോഷ്യൽ മീഡിയകളിലും മറ്റും ചെയ്യരുതെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്