Saturday, November 30, 2024
Saudi ArabiaTop Stories

ഇഅതമർനാ വഴി ഉംറ പെർമിറ്റെടുക്കാൻ ശ്രമിക്കുമ്പോൾ പരമാവധി പരിധി കവിഞ്ഞെന്ന മെസേജ് വരുന്നുണ്ടെങ്കിൽ പരിഹാരം ഇതാണ്

ഉംറ നിർവ്വഹിക്കാനുള്ള തസ് രീഹ് എടുക്കാനായി ഒരാൾ ഇഅതമർനാ വഴി ശ്രമിക്കുമ്പോൾ മാക്സിമം ലിമിറ്റ് കഴിഞ്ഞുവെന്ന മെസേജ് വരുന്നുണ്ടെങ്കിൽ സ്വീകരിക്കാവുന്ന പരിഹാര മാർഗം ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരിച്ചു.

നിലവിൽ പെർമിറ്റുകൾ ഒന്നും ഇല്ലാത്തവർക്കും ഇത്തരം നോട്ടിഫിക്കേഷൻ വരുന്നതായി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണു ഇത് സംബന്ധിച്ച് മന്ത്രാലയം വിശദീകരണം നൽകിയത്.

ഒരു വ്യക്തിക്ക് സ്വന്തം അക്കൗണ്ടിൽ നിന്നും തന്റെ ആശ്രിതരുടെ അക്കൗണ്ടിൽ നിന്നും ഇഅതമർനാ വഴി പെർമിറ്റ്‌ ഇഷ്യു ചെയ്യാൻ സാധിക്കും.

അതേ സമയം തനിക്കോ തന്റെ ആശ്രിതർക്കോ നിലവിൽ ഇഷ്യു ചെയ്ത പെർമിറ്റ്‌ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

തുടർന്നും പ്രശ്നം നില നിൽക്കുന്നുണ്ടെങ്കിൽ പരിഹാരത്തിനായി പേഴ്സണൽ മെസേജിലൂടെ ബന്ധപ്പെടണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്