കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു
വാദി ദവാസിർ: കൊല്ലം സ്വദേശി വാദി ദവാസിർ ജനറൽ ഹോസ്പിറ്റലിൽ അന്തരിച്ചു.
അഞ്ചാലും മൂട് തൃക്കരുവ സ്വദേശി വേണുഗോപാൽ (55) ആണ് മരിച്ചത്.
ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്നുള്ള ചികിത്സക്കിടെയാണു മരണം സംഭവിച്ചത്.
കഴിഞ്ഞ 24 വർഷമായി ഇദ്ദേഹം വാദി ദവാസിറിലുണ്ട്. ഒരു വർക് ഷോപ്പിൽ ജീവനക്കാരനായിരുന്നു. അഞ്ച് വർഷം മുംബായിരുന്നു നാട്ടിൽ പോയി വന്നത്. ഭാര്യയും ഒരു മകളും ഉണ്ട്.
സാമൂഹിക പ്രാവർത്തകരായ സിദ്ദീഖ് തുവ്വൂർ, സത്താർ ആലപ്പുഴ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിച്ച് വരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa